---
title: "തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗം ലാബ് കെട്ടിടം ഉത്ഘാടനവും സര്‍ഗായനവും ബുധനാഴ്ച നടക്കും"
english_title: "Thikotian Memorial Government Higher Secondary School VHSE Section Lab Building Inauguration and Sargayanam to be held on Wednesday"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187719/thikotian-memorial-government-higher-secondary-school-vhse-section-lab-building-inauguration-and-sargayanam-to-be-held-on-wednesday"
published_at: "2024-02-27T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd863f9f7c3_ATTACH_NEWS.jpg"
keywords: []
---

# തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗം ലാബ് കെട്ടിടം ഉത്ഘാടനവും സര്‍ഗായനവും ബുധനാഴ്ച നടക്കും

> **Lead Summary:**  പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ വിഎച്ച്എസ്ഇ വിഭാഗത്തിന് വേണ്ടി 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ലാബിന്റയും ക്ലാസ് റൂമിന്റെയും ഉത്ഘാടനം കാനത്തില്‍ ജമീല എഎല്‍എ യും അധ്യാപകര്‍ക്കുള്ള യാത്ര അയപ്പ് 'സര്‍ഗ്ഗായനം 'ഉത്ഘാടനം കെ .മുരളീധരന്‍ എംപിയും നാളെ വൈകീട്ട് 3 മണിക്ക് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ വിഎച്ച്എസ്ഇ വിഭാഗത്തിന് വേണ്ടി 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ലാബിന്റയും ക്ലാസ് റൂമിന്റെയും ഉത്ഘാടനം കാനത്തില്‍ ജമീല എഎല്‍എ യും അധ്യാപകര്‍ക്കുള്ള യാത്ര അയപ്പ് 'സര്‍ഗ്ഗായനം 'ഉത്ഘാടനം കെ .മുരളീധരന്‍ എംപിയും നാളെ വൈകീട്ട് 3 മണിക്ക് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മോഡല്‍ സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി ദുല്‍ഖിഫിലും നിര്‍വ്വഹിക്കും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ,വൈസ് പ്രസിഡണ്ട് മൊയ്തീന്‍ പെരിങ്ങാട് ,പ്രിന്‍സിപ്പല്‍ വി.നിഷ, ഹെഡ്മാസ്റ്റര്‍ എന്‍.എം.മൂസക്കോയ , കണ്‍വീനര്‍ യുകെ.അനിത, കെ.സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187719/thikotian-memorial-government-higher-secondary-school-vhse-section-lab-building-inauguration-and-sargayanam-to-be-held-on-wednesday)