---
title: "നാടന്‍ പാട്ട് മത്സരം, അപേക്ഷ ക്ഷണിച്ചു"
english_title: "Folk song competition, applications invited"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187675/folk-song-competition-applications-invited"
published_at: "2024-02-27T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd6c1eac62a_ATTACH_NEWS.jpg"
keywords: []
---

# നാടന്‍ പാട്ട് മത്സരം, അപേക്ഷ ക്ഷണിച്ചു

> **Lead Summary:** നാടന്‍ പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണിയുടെ സ്മരാണാര്‍ത്ഥം നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ ജില്ലയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് / യുവ/ യുവതി ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

## Article Content

നാടന്‍ പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണിയുടെ സ്മരാണാര്‍ത്ഥം നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ ജില്ലയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത് / യുവ/ യുവതി ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

മത്സരത്തില്‍ ടീമുകള്‍ക്ക് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റാണ് മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം. പിന്നണിയില്‍ പ്രീ റെക്കോഡിംങ്ങ് മ്യൂസിക്ക് അനുവദിക്കുന്നതല്ല.

ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25000, 10000, 5000 വീതം പ്രൈസ് മണിയായി ലഭിക്കും. സംസ്ഥാനതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 100000, 75000, 50000, വീതം പ്രൈസ് മണിയായി ലഭിക്കും.

പ്രായപരിധി 18 നും 40 നും മധ്യേ. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 29. മത്സര തിയ്യതി : 2024 മാര്‍ച്ച് രണ്ട് വൈകീട്ട് അഞ്ചിന്. വേദി : കുന്നുമ്മല്‍ ബ്ലോക്കിലെ കുറ്റ്യാടി പഞ്ചായത്തില്‍ ( പഞ്ചായത്ത് സ്റ്റേഡിയം നിട്ടൂര്‍) ഫോണ്‍ : 0495 2373371, 9605098243, 8138898124.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187675/folk-song-competition-applications-invited)