---
title: " സ്‌നേഹവീടിന്റെ താക്കോല്‍  ശ്രീരാഗിന്റെ കുടുംബത്തിന് കൈമാറി "
english_title: "The keys of the love house were handed over to Sriraag's family"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187668/the-keys-of-the-love-house-were-handed-over-to-sriraags-family"
published_at: "2024-02-27T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd66fa0daa3_ATTACH_NEWS.jpg"
keywords: []
---

#  സ്‌നേഹവീടിന്റെ താക്കോല്‍  ശ്രീരാഗിന്റെ കുടുംബത്തിന് കൈമാറി 

> **Lead Summary:** ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയിലെ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും, എംഎല്‍എയുമായ സ.കെകെ ശൈലജ ടീച്ചര്‍ ശ്രീരാഗിന്റെ കുടുംബത്തിന് കൈമാറി കോവിഡ് മഹാമാരി പിടിപെട്ടാണ് സഖാവ് ശ്രീരാഗ് അകാലത്തില്‍ നാടിനെ വിട്ടുപിരിഞ്ഞത്.

## Article Content

ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയിലെ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും, എംഎല്‍എയുമായ സ.കെകെ ശൈലജ ടീച്ചര്‍ ശ്രീരാഗിന്റെ കുടുംബത്തിന് കൈമാറി കോവിഡ് മഹാമാരി പിടിപെട്ടാണ് സഖാവ് ശ്രീരാഗ് അകാലത്തില്‍ നാടിനെ വിട്ടുപിരിഞ്ഞത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍ അധ്യക്ഷനും മേഖലാ സെക്രട്ടറി അരുണ്‍നാഥ് സ്വാഗതവും പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു, സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി എം പി ഷിബു,  മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ദീപ ഡി ഓള്‍ഗ,  ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്,  ബ്ലോക്ക് പ്രസിഡണ്ട് അജയ് ഘോഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187668/the-keys-of-the-love-house-were-handed-over-to-sriraags-family)