---
title: "മാവേലി സ്റ്റോറിനു മുന്നില്‍  ധര്‍ണ"
english_title: "Dharna in front of Maveli Store"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187413/dharna-in-front-of-maveli-store"
published_at: "2024-02-26T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc28e45bd4c_ATTACH_NEWS.jpg"
keywords: []
---

# മാവേലി സ്റ്റോറിനു മുന്നില്‍  ധര്‍ണ

> **Lead Summary:** . കീഴരിയൂര്‍: സിവില്‍സപ്ലൈസ് കോര്‍പ്പ റേഷന്റെ കീഴിലുള്ള മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് UDF കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവേലി സ്റ്റോറിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.

## Article Content

. കീഴരിയൂര്‍: സിവില്‍സപ്ലൈസ് കോര്‍പ്പ റേഷന്റെ കീഴിലുള്ള മാവേലി സ്റ്റോറില്‍ അവശ്യസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് UDF കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാവേലി സ്റ്റോറിനു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.

DCC ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.യുസൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂര്‍ , ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, കെ എം.ഷൂ ഹൈല്‍ ,കെ.എം സുരേഷ് ബാബു, ചൂക്കോത്ത് ബാലന്‍ നായര്‍ ,ബി ഉണ്ണികൃഷ്ണന്‍, കെ.റസാക്ക് ,ഓ കെ കുമാരന്‍, ഇ.എം മനോജ്,സവിത നിരത്തിന്റെ മീത്തല്‍, ജലജ .കെ, ഗോപാലന്‍കുറ്റിയത്തില്‍, എം.എം രമേശന്‍,സത്താര്‍ കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187413/dharna-in-front-of-maveli-store)