---
title: "സിപിഎമ്മിനകത്തെ ഉള്‍പ്പാര്‍ട്ടി പോരാണ് പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി"
english_title: "PV Satyanathan's murder is an intra-party war within the CPM; Koilandi South Constituency Congress Committee"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186763/pv-satyanathans-murder-is-an-intra-party-war-within-the-cpm-koilandi-south-constituency-congress-committee"
published_at: "2024-02-23T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d86c9b86191_ATTACH_NEWS.jpg"
keywords: []
---

# സിപിഎമ്മിനകത്തെ ഉള്‍പ്പാര്‍ട്ടി പോരാണ് പി.വി സത്യനാഥന്റെ കൊലപാതകം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി

> **Lead Summary:** സിപിഎമ്മിനകത്തെ ഉള്‍പ്പാര്‍ട്ടി പോരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.

## Article Content

സിപിഎമ്മിനകത്തെ ഉള്‍പ്പാര്‍ട്ടി പോരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.

അമ്പലത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ക്കും പ്രതിരോധിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. കൃത്യമായ പ്ലാനിംഗും പ്രൊഫഷണലിസവും ഇതിന് പുറകിലുണ്ട്. കൊലപാതകി ഒറ്റയ്ക്ക് നടത്തിയതല്ല, അദ്ദേഹത്തിന് പുറകില്‍ ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദ്ദേശമുണ്ട് എന്ന് സംശയി്കുന്നു.

നേരത്തെ പെരുവട്ടൂര്‍ കേന്ദ്രീകരിച്ച് നടന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതുമായി ബന്ധപ്പെട്ടാണ് പ്രതിക്കും പ്രതിയുടെ പുറകിലുള്ളവര്‍ക്കും കൊല്ലപ്പെട്ട സത്യനാഥനുമായി എതിര്‍പ്പുണ്ടായിരുന്നത് എന്ന് പറയപ്പെടുന്നുണ്ട്. ഈ ക്രിമിനല്‍ പ്രവര്‍ത്തികളുടെ പുറകില്‍ പ്രവര്‍ത്തിച്ചവരെയും ചോദ്യം ചെയ്യണമെന്നും കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ പറഞ്ഞു.  

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186763/pv-satyanathans-murder-is-an-intra-party-war-within-the-cpm-koilandi-south-constituency-congress-committee)