---
title: "സി പി എം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി"
english_title: "CPM local secretary hacked to death at Utsavaparamp"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186592/cpm-local-secretary-hacked-to-death-at-utsavaparamp"
published_at: "2024-02-22T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7951e1f4a3_ATTACH_NEWS.jpg"
keywords: []
---

# സി പി എം ലോക്കല്‍ സെക്രട്ടറിയെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** കൊയിലാണ്ടി: സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഫ്രിബ്ര:22) രാത്രി 10 മണിക്കാണ് സംഭവം.

## Article Content

കൊയിലാണ്ടി: സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ ഉത്സവപ്പറമ്പില്‍ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഫ്രിബ്ര:22) രാത്രി 10 മണിക്കാണ് സംഭവം.

പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തില്‍ നാലിലധികം മഴുകൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അക്രമത്തിന് പിന്നില്‍ ആരാണെന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.

കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ലതികയാണ് ഭാര്യ. മക്കള്‍ സലില്‍ നാഥ്, സെലീന സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്. സുനില്‍.

വെള്ളിയാഴ്ച കൊയിലാണ്ടി ഏരിയയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186592/cpm-local-secretary-hacked-to-death-at-utsavaparamp)