---
title: "കൊയിലാണ്ടി നഗരസഭയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "Entrepreneurship Facilitation Campaign was organized in Koyaladi Municipality"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186428/entrepreneurship-facilitation-campaign-was-organized-in-koyaladi-municipality"
published_at: "2024-02-22T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6efd276274_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:**  കൊയിലാണ്ടി : കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 21 ബുധന്‍ രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാള്‍ കൊയിലാണ്ടിയില്‍ വെച്ച് എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ബഹു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

 കൊയിലാണ്ടി : കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 21 ബുധന്‍ രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാള്‍ കൊയിലാണ്ടിയില്‍ വെച്ച് എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ ബഹു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

അസി.ജില്ലാ വ്യവസായ ഓഫീസര്‍ ഷിബിന്‍.കെ അധ്യക്ഷനായ ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ നിജീഷ്.ആര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങള്‍,പ്രധാന പദ്ധതികള്‍,നയങ്ങള്‍,അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ EDE മാരായ അശ്വിന്‍.പി.കെ, ഐശ്വര്യ.സി.പി, ഗോപിക സന്തോഷ് തുടങ്ങിയവരും , സംരംഭം - മോട്ടിവേഷന്‍ വിഷയത്തില്‍ IEO നിജീഷ്.ആര്‍ ഉം സംസാരിച്ചു.

സംരംഭം തുടങ്ങി വിജയിച്ച ഷൈജു.ടി.ടി , ബൈജു സി.പി തുടങ്ങിയവര്‍ സംവദിച്ച ചടങ്ങില്‍ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് അശ്വിന്‍.പി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186428/entrepreneurship-facilitation-campaign-was-organized-in-koyaladi-municipality)