. നന്തിബസാര്‍: കടലൂര്‍ മേഖലയിലെ എസ്എസ്എല്‍സി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കെഎംഎ സംഘടിപ്പിച്ച പരീക്ഷാ മുന്നൊരുക്കം പരിപാടിയില്‍ ട്രന്റ് കേരള ട്രയിനര്‍ ഷഫീഖ് ചാവക്കാട് ക്ലാസെടുത്തു.
പ്രാക്ടിക്കല്‍ ടെക്‌നിക്കുകളോടെയുള്ള കോച്ചിങ്ങും മെമ്മറി ടിപ്‌സുകളും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. കെഎംഎയുടെ എഡുകണ്‍സപ്റ്റ് പദ്ധതിയുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കെ. പി. മൂസയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി റഷീദ് മണ്ടോളി, ഇബ്‌റാഹിം എരവത്ത്, മുസ്തഫ അമാന, ഷഫീഖ് സം സം, പി. കെ. മുഹമ്മദലി,എ.വി.ഹുസ്‌ന, വി. കെ. ഇസ്മായില്‍, ഇസ്മായില്‍ കോവുമ്മല്‍ ഷഫീഖ് റഹ് മാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് റാഫി ദാരിമി സ്വാഗതവും ടി. കെ. നാസര്‍ നന്ദിയും പറഞ്ഞു.
The exam preparation program of the students was remarkable