---
title: "ശലഭോത്സവം _ പെരുവട്ടൂര്‍ എല്‍ പി സ്‌കൂള്‍ ,എല്‍. കെ. ജി , യു.കെ. ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പ്പശാല"
english_title: "Shalabhotsavam :_ Peruvattur LP School,Workshop for LKG, UKG students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185677/shalabhotsavam-_-peruvattur-lp-schoolworkshop-for-lkg-ukg-students"
published_at: "2024-02-19T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2f8a01a194_ATTACH_NEWS.jpg"
keywords: []
---

# ശലഭോത്സവം _ പെരുവട്ടൂര്‍ എല്‍ പി സ്‌കൂള്‍ ,എല്‍. കെ. ജി , യു.കെ. ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പ്പശാല

> **Lead Summary:** പെരുവട്ടൂര്‍: പിഞ്ചു മനസ്സുകളിലെ ഭാവനകള്‍ കഥകളായും, കവിതകളായും, ചിത്രങ്ങളായും, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും, രചന വൈവിദ്യങ്ങള്‍ തിരിച്ചറിയാനും ഡിജിറ്റല്‍ തീയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നല്‍കാന്‍ നടത്തിയ ശലഭോത്സവം ഏകദിന ശില്പശാല പെരുവട്ടൂര്‍ എല്‍പി സ്‌കൂളിലെ എല്‍കെജി യുകെജി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ' പുതിയ അനുഭവമായി.

## Article Content

പെരുവട്ടൂര്‍: പിഞ്ചു മനസ്സുകളിലെ ഭാവനകള്‍ കഥകളായും, കവിതകളായും, ചിത്രങ്ങളായും, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ചെടുക്കാനും, രചന വൈവിദ്യങ്ങള്‍ തിരിച്ചറിയാനും ഡിജിറ്റല്‍ തീയേറ്ററിന്റെ സഹായത്തോടെ പ്രോത്സാഹനം നല്‍കാന്‍ നടത്തിയ ശലഭോത്സവം ഏകദിന ശില്പശാല പെരുവട്ടൂര്‍ എല്‍പി സ്‌കൂളിലെ എല്‍കെജി യുകെജി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ' പുതിയ അനുഭവമായി.

കൊയിലാണ്ടി സബ് ജില്ലയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്, പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റും അധ്യാപകനുമായ സൗമ്യേന്ദ്രന്‍ കണ്ണംവള്ളി ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.വിദ്യാര്‍ത്ഥികളെയും അമ്മമാരെയും പങ്കാളികളാക്കിക്കൊണ്ട്അഭിനയം , ചിത്രരചന, സംഗീതം എന്നിവയില്‍ പ്രോത്സാഹനം നല്‍കുന്ന അവതരണ രീതി ഏറെ ആകര്‍ഷകം ആയിരുന്നു.

ഉഷശ്രീ കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍, 'ഹെഡ്മിസ്ട്രസ് ഇന്ദിരാ സി കെ പരിപാടി ഉദ്ഘാടനം ചെയ്തു. സിറാജ് ഇയ്യഞ്ചേരിഅധ്യക്ഷതവഹിച്ചു, ചടങ്ങിന് ബാസില്‍.പാലിശ്ശേരി, സജിനി , നിഷിധ, അതുല്ല്യ നാദിറ ,ഷാദിയഎന്നിവര്‍  സംസാരിച്ചു.ജൂലി ബെന്നെറ്റ് ചടങ്ങിന് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185677/shalabhotsavam-_-peruvattur-lp-schoolworkshop-for-lkg-ukg-students)