---
title: "മാപ്പിള കലാ അക്കാദമിക്ക് വിപുലമായ കര്‍മ്മ പദ്ധതി. "
english_title: "Extensive action plan for Mapila Kala Academy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185670/extensive-action-plan-for-mapila-kala-academy"
published_at: "2024-02-19T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2f01f7b1a5_ATTACH_NEWS.jpg"
keywords: []
---

# മാപ്പിള കലാ അക്കാദമിക്ക് വിപുലമായ കര്‍മ്മ പദ്ധതി. 

> **Lead Summary:** കൊയിലാണ്ടി: 'മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം' എന്ന പ്രമേയ ത്തില്‍ നടക്കുന്ന കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 10 മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതിക്ക് ജില്ലാ നേതൃ സംഗമം രൂപം നല്‍കി.

## Article Content

കൊയിലാണ്ടി: 'മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം' എന്ന പ്രമേയ ത്തില്‍ നടക്കുന്ന കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 10 മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതിക്ക് ജില്ലാ നേതൃ സംഗമം രൂപം നല്‍കി.

ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് മൂന്നിന് വടകരയില്‍ നടക്കും. വിവിധ ചാപ്റ്ററുകളില്‍ കുടുംബ സംഗമങ്ങള്‍, കലാകാരന്മാരെ ആദരിക്കല്‍, ജില്ലാ തല സ്‌നേഹസംഗമം, സര്‍ഗോത്സവം, ഇശല്‍ക്കൂട്ടം സംഗമം, വനിതാ സംഗമം, കലാലയ സ്‌നേഹ ദൂത്, വിധിനിര്‍ണയ ശില്പശാല, പഠനയാത്ര, സെമിനാര്‍, സാഹിത്യ സംവാദം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. സമാപനം ഡിസംബറില്‍ ഫറോക്കില്‍ നടക്കും. കൊയിലാണ്ടി ഗ്രേസ് കോളജില്‍ നടന്ന നേതൃ സംഗമം ചാരിറ്റി വിംഗ് സംസ്ഥാന ട്രഷറര്‍ സൂപ്പി തിരുവള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എംകെ അഷറഫ് അധ്യക്ഷത വഹിച്ചു.

അടുത്തകാലത്ത് വിടപറഞ്ഞ ആദം നെടിയ നാടിനെ അനുസ്മരിച്ചു. എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാര ജേതാവ് സാബി തെക്കേപ്പുറത്തിന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്തഫ മുട്ടുങ്ങല്‍ കൈമാറി.

ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ടി കൊടുവള്ളി, ഫസല്‍ വെള്ളായിക്കോട്, സുലൈമാന്‍ മണ്ണാറത്ത്, ഹമീദ് ചേലിയ, ലത്തീഫ് കവലാട്, സി കെ അഷ്റഫ്, മുസ്തഫ റഷീദ് നരിക്കുനി, രാഗം മുഹമ്മദലി, മുഹമ്മദ് മാസ്റ്റര്‍ പേരാമ്പ്ര, റംഷിദ കൊയിലാണ്ടി, അബൂബക്കര്‍ മാസ്റ്റര്‍, പി ടി മഹമൂദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185670/extensive-action-plan-for-mapila-kala-academy)