---
title: " കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു "
english_title: "Organized Kalamudaikkal strike, protest demonstration and public meeting"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185551/organized-kalamudaikkal-strike-protest-demonstration-and-public-meeting"
published_at: "2024-02-18T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d229dbadfdc_ATTACH_NEWS.jpg"
keywords: []
---

#  കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു 

> **Lead Summary:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം 121., 122.,123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സപ്ലൈകോ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .

## Article Content

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം 121., 122.,123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സപ്ലൈകോ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കലമുടയ്ക്കല്‍ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .

നോര്‍ത്ത് മണ്ഡലം സെക്രട്ടറി ബാലകൃഷണന്‍ TK സ്വാഗതവും 121 ബൂത്ത് പ്രസിഡന്റ് റീജ കെവി അധ്യക്ഷതയും വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി സമര പരിപാടി ഉദ്ഘാടനം ചെയ്തു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് ശ്രീ അരുണ്‍ മണമല്‍ മുഖ്യപ്രഭാഷണം നടത്തി തുടര്‍ന്ന് യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വീ ടി സുരേന്ദ്രന്‍,  യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം . യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എംപി. എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിനും കലമുടക്കില്‍ സമരത്തിലും രമേഷ് ഗോപാല്‍, ഭാസ്‌കരന്‍ കെ, സജീവന്‍ ചിത്രാലയം, മുരളി പാറാട്ട്, കലേഷ്, മിഥുന്‍, ബൈജു പെരുവട്ടൂര്‍, ശ്രീജ സജീവന്‍, സുരേഷ് തുമ്പക്കണ്ടി, സൂര്യസജീവന്‍, സൈലേഷ് പെരുവട്ടൂര്‍,  രാഖി ഷാജി, കവിത, റോഷന, ശ്രീജു കെ. കെ, ഗണേഷ് കുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് 12 രണ്ടാം ബൂത്ത് പ്രസിഡന്റ് ഖാദര്‍ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185551/organized-kalamudaikkal-strike-protest-demonstration-and-public-meeting)