---
title: "തൊഴില്‍മേള @ കൊയിലാണ്ടി 2024 ഉദ്ഘാടനം ചെയ്തു"
english_title: "Job Fair @ Koilandi 2024 inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185340/job-fair-koilandi-2024-inaugurated"
published_at: "2024-02-17T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d09c8927808_ATTACH_NEWS.jpg"
keywords: []
---

# തൊഴില്‍മേള @ കൊയിലാണ്ടി 2024 ഉദ്ഘാടനം ചെയ്തു

> **Lead Summary:** കൊയിലാണ്ടി: തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി മാറിയ തൊഴില്‍മേള കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വി.എച്ച്. എസ്.ഇ.വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ വി. ആര്‍. സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ശ്രീ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ശ്രീ. അബ്ദുല്‍ ഗഫൂര്‍ ടി.വി. തൊഴില്‍മേളയെ കുറിച്ചുള്ള വിശദീകരണം നിര്‍വ്വഹിച്ചു.

## Article Content

കൊയിലാണ്ടി: തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി മാറിയ തൊഴില്‍മേള കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വി.എച്ച്. എസ്.ഇ.വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ വി. ആര്‍. സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ശ്രീ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ശ്രീ. അബ്ദുല്‍ ഗഫൂര്‍ ടി.വി. തൊഴില്‍മേളയെ കുറിച്ചുള്ള വിശദീകരണം നിര്‍വ്വഹിച്ചു.

മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത വി.എച്ച്.എസ്.ഇ. വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എം.ഉബൈദുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് കാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തെ മികച്ച കരിയര്‍ മാസ്റ്റര്‍ക്ക് ഉള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ. ഹബീബ് റഹ്‌മാന്‍, റഹ്‌മാനിയ വി.എച്ച്.എസ്.എസ്. കോഴിക്കോടിന് കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കോഴിക്കോട് ജില്ലാ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെല്‍ കോഡിനേറ്റര്‍ ശ്രീ. അബ്ദുല്‍ ഗഫൂര്‍ ടി. വി. ക്ക് വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എം. ഉബൈദുള്ള ഉപഹാരം നല്‍കി.

ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഷിജു മാസ്റ്റര്‍, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്, കൗണ്‍സിലര്‍ മാരായ ശ്രീമതി. ലളിത, ശ്രീമതി. രത്‌നവല്ലി, പി.ടി.എ. പ്രസിഡണ്ട് ശ്രീ. ഷൗക്കത്തലി, എസ് എം സി ചെയര്‍മാന്‍ ശ്രീ. ഹരീഷ്, പ്രിന്‍സിപ്പാള്‍മാരായ ശ്രീ. രതീഷ് എസ്.വി. , ശ്രീ ബിജേഷ് ഉപ്പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് പോര്‍ട്ടറില്‍ രജിസ്റ്റര്‍ ചെയ്തു. അഭ്യസ്തവിദ്യരായ അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ഈ തൊഴില്‍മേള ഒരു വിജയമാക്കി തീര്‍ത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും VHSE വടകര മേഖല അസിസ്റ്റന്റ് ഡയരക്ടര്‍ അപര്‍ണ വി.ആര്‍.നന്ദി അറിയിച്ചു.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്ററി (വൊക്കേഷണല്‍ ) വിഭാഗം കരിയര്‍ ഗൈഡന്‍സ് &കൗണ്‍സിലിങ് സെല്‍, വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റി യുടെ സഹകരണത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നായി 45 സ്ഥാപനങ്ങള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. 500 ഓളം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185340/job-fair-koilandi-2024-inaugurated)