---
title: "തിരുവള്ളൂരില്‍ വാഹനാപകടം; ബൈക്കില്‍ ലോറിയിടിച്ച് തോടന്നൂര്‍ സ്വദേശി യുവാവ് മരിച്ചു"
english_title: "Car accident in Tiruvallur; A youth from Thotannur died after being hit by a lorry on his bike"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185058/car-accident-in-tiruvallur-a-youth-from-thotannur-died-after-being-hit-by-a-lorry-on-his-bike"
published_at: "2024-02-16T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf596ccbe5a_ATTACH_NEWS.jpg"
keywords: []
---

# തിരുവള്ളൂരില്‍ വാഹനാപകടം; ബൈക്കില്‍ ലോറിയിടിച്ച് തോടന്നൂര്‍ സ്വദേശി യുവാവ് മരിച്ചു

> **Lead Summary:**  വടകര: തിരുവള്ളൂരില്‍ വാഹനാപകടം. ബൈക്കില്‍ ലോറിയിടിച്ച് തോടന്നൂര്‍ സ്വദേശി യുവാവ് മരിച്ചു.

## Article Content

 വടകര: തിരുവള്ളൂരില്‍ വാഹനാപകടം. ബൈക്കില്‍ ലോറിയിടിച്ച് തോടന്നൂര്‍ സ്വദേശി യുവാവ് മരിച്ചു.

ഉള്ളിയേരി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാന്‍ പുറപ്പെട്ട പ്രവാസി യുവാവാണ് ലോറി ഇടിച്ചു മരിച്ചത്. തോടന്നൂര്‍ വരക്കൂല്‍ താഴെ ഹമീദിന്റെ മകന്‍ മഹമൂദ് (27) ആണ് മരിച്ചത്.

തിരുവള്ളൂര്‍ അപ്പുബാസാറില്‍ മഹമൂദ് സഞ്ചരിച്ച മോട്ടോര്‍ ബൈക്കില്‍ കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്‍ കയറ്റി എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഉടന്‍ തന്നെ കോഴിക്കോട് ഇക്ര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അവധിക്ക് നാട്ടില്‍ എത്തിയ ശേഷം ഒന്നര മാസം മുമ്പായിരുന്നു വിവാഹിതനായത്.

അപ്പു ബസാറില്‍ കഴിഞ്ഞ ആഴ്ച്ചയും അപകടം സംഭവിച്ചിരുന്നു. ബൈക്ക് യാത്രക്കാരന്നായ ആവള കുട്ടോത്ത് സ്വദേശിക്കാണ് സാരമായി പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185058/car-accident-in-tiruvallur-a-youth-from-thotannur-died-after-being-hit-by-a-lorry-on-his-bike)