---
title: "വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം "
english_title: "Devotional hoisting of the flag for the Virunnu Kandi Kurumba Bhagwathi temple festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/184967/devotional-hoisting-of-the-flag-for-the-virunnu-kandi-kurumba-bhagwathi-temple-festival"
published_at: "2024-02-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf0f1ac5daa_ATTACH_NEWS.jpg"
keywords: []
---

# വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം 

> **Lead Summary:** കൊയിലാണ്ടി: അമ്മേ ശരണം വിളിയില്‍ വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം< ക്ഷേത്രം ശാന്തി കോച്ചപ്പന്റെ പുരയില്‍ സുനില്‍കുമാറിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.

## Article Content

കൊയിലാണ്ടി: അമ്മേ ശരണം വിളിയില്‍ വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം< ക്ഷേത്രം ശാന്തി കോച്ചപ്പന്റെ പുരയില്‍ സുനില്‍കുമാറിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.

22 ന് ഉല്‍സവം സമാപിക്കും 16 ന് രാത്രി 8 മണിക്ക് സനാതന ധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം 17 ന് രാത്രി 8 മണി കലാമണ്ഡലം വിഷ്ണു ഗുപ്തന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 18 ന് രാത്രി 9 മണിക്ക് ഭക്തിഗാനസുധ ,

19 ന് വൈകു: 6 മണിക്ക്, കുമാരി ഭദ്ര അവതരിപ്പിക്കുന്ന സോപാനസംഗീതം രാത്രി 8.30 ന് സ്‌കോളര്‍ഷിപ്പ് വിതരണം, 9.30 ന് പ്രാദേശിക പരിപാടികള്‍.20ന് ചെറിയ വിളക്ക് - രാത്രി 8 ന് തായമ്പക, 10 ന് സംഗീത സന്ധ്യ,

21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 7.30 ന് പോരുര്‍ ഉണ്ണികൃഷ്ണന്‍, ഉദയന്‍ നമ്പൂതിരി, യുടെയും ഡബിള്‍ തായമ്പക. രാത്രി 10 മണി മെഗാ ഗാനമേള, രാത്രി 1-15ന് നാന്തകം എഴുന്നള്ളിപ്പ്

22 ന് താലപ്പൊലി, രാവിലെ 9 ശീവേലി, വൈകീട്ട് 4ന് -ദേവി ഗാനവും നൃത്തവും, 6-15 ന് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ് കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരന്‍മാരും തദ്ദേശീയ വാദ്യക്കാരും അണിനിരക്കുന്നു 11 മണിക്ക് വെടിക്കെട്ട്. 11.30 ഗുരുതി തര്‍പ്പണം, പുലര്‍ച്ചെ 4 മണി ശ്രീഭൂതബലിയോടെ ഉല്‍സവം സമാപിക്കും

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/184967/devotional-hoisting-of-the-flag-for-the-virunnu-kandi-kurumba-bhagwathi-temple-festival)