---
title: " പ്രതിഷേധ ധര്‍ണ നടത്തി"
english_title: "A protest dharna was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/184760/a-protest-dharna-was-held"
published_at: "2024-02-15T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce090bcd047_ATTACH_NEWS.jpg"
keywords: []
---

#  പ്രതിഷേധ ധര്‍ണ നടത്തി

> **Lead Summary:** കൊയിലാണ്ടി: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയൂണിയന്‍ സിഐടിയു താലൂക്ക് ആശുപത്രി മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

## Article Content

കൊയിലാണ്ടി: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയൂണിയന്‍ സിഐടിയു താലൂക്ക് ആശുപത്രി മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

വര്‍ഷങ്ങളായി ആശുപത്രിയില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട ആശുപത്രി സൂപ്രണ്ടിനെതിരെയും സെക്രട്ടറിക്കെതിരെയും ആണ് ധര്‍ണ നടത്തിയത്. വരും ദിവസങ്ങളില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധരാകും. നിരവധി തവണ പല പ്രക്ഷോഭങ്ങളും രോഗികള്‍ക്കും ആശുപത്രിയുടെ പ്രവര്‍ത്തനത്തിനും ബാധിക്കാത്ത രീതിയില്‍ പല സമരങ്ങളും നടത്തിയിരുന്നു.

കേരളത്തില്‍ ഒരു ആശുപത്രിയിലും ഇല്ലാത്ത തരത്തില്‍ മാസത്തില്‍ രണ്ട് ദിവസം ബ്രേക്ക്. ജോലിയെടുത്താല്‍ മാന്യമായ ശമ്പളം നല്‍കുന്നില്ല എന്നും, ഉദ്യോഗസ്ഥരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് വെട്ടികുറക്കുക, അന്യായമായ പിരിച്ചുവിടല്‍, എന്നിവയ്‌ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് യൂണിയന്‍ തീരുമാനം.

യോഗം സംസ്ഥാന കമ്മിറ്റി നന്ദകുമാര്‍ ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.കെ. ശൈലേഷ് സ്വാഗതവും എ.പി. ലെജിഷ അധ്യക്ഷതയും വഹിച്ചു. എ.പി. വിജീഷ്, പി.എസ്. രശ്മി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/184760/a-protest-dharna-was-held)