---
title: "തൊഴില്‍മേള 2024 ഫിബ്രവരി 17 ന് സംഘടിപ്പിക്കുന്നു"
english_title: "Job fair 2024 is organized on 17th February"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/184679/job-fair-2024-is-organized-on-17th-february"
published_at: "2024-02-15T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdc053e1fe7_ATTACH_NEWS.jpg"
keywords: []
---

# തൊഴില്‍മേള 2024 ഫിബ്രവരി 17 ന് സംഘടിപ്പിക്കുന്നു

> **Lead Summary:** കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്ററി (വൊക്കേഷണല്‍ ) വിഭാഗം കരിയര്‍ ഗൈഡന്‍സ് &കൗണ്‍സിലിങ് സെല്‍, വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റി യുടെ സഹകരണത്തോടെ തൊഴില്‍മേള 2024 ഫിബ്രവരി 17 ന് സംഘടിപ്പിക്കുന്നു.

## Article Content

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്ററി (വൊക്കേഷണല്‍ ) വിഭാഗം കരിയര്‍ ഗൈഡന്‍സ് &കൗണ്‍സിലിങ് സെല്‍, വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റി യുടെ സഹകരണത്തോടെ തൊഴില്‍മേള 2024 ഫിബ്രവരി 17 ന് സംഘടിപ്പിക്കുന്നു.

കൊയിലാണ്ടി ഇ.എം.എസ്. ടൗണ്‍ഹാളിലാണ് ഈ മേള നടക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ നിന്നും പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കാവുന്നതാണ്. കൂടാതെ,മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിഎച്ച്എസ്ഇ കോഴ്‌സ് അല്ലാതെ മറ്റു കോഴ്‌സ് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നതാണ്. 40 വയസ്സാണ് പ്രായപരിധി. വ്യത്യസ്ത മേഖലകളില്‍ നിന്നായി 50 ഓളം സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കാനായി എത്തുന്നു. 1500 ല്‍ അലധികം ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ദാതാക്കള്‍ നേരിട്ട് അഭിമുഖം നടത്തിയാണ് ജോലി നല്‍കുന്നത്. ഫെബ്രുവരി 17ന് 9. 30ന് കൊയിലാണ്ടി എം.എല്‍.എ. ശ്രീമതി കാനത്തില്‍ ജമീല തൊഴില്‍മേള ഉദ്ഘാടനം ചെയ്യുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ശ്രീ. കെ. സത്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി ( വൊക്കേഷണല്‍)വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. അപര്‍ണ വി.ആര്‍.പങ്കെടുക്കുന്നു. കൊയിലാണ്ടിയിലെ മറ്റ് പൗര പ്രമുഖരും മഹത് വ്യക്തിത്വങ്ങളുംഈ ചടങ്ങില്‍ പങ്കെടുക്കുന്നു.

വലിയ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന ഇക്കാലയളവില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമാകുന്ന ഈ തൊഴില്‍മേളയുടെ വിശദാംശങ്ങള്‍ അഭ്യുദയകാംക്ഷികളിലേക്ക് എത്തിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കൊടുത്ത വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുക.

https://thozhilportal.in/jobfairkoyilandy/registration.php

പത്രസമ്മേളനത്തില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ്‌കെ സത്യന്‍, ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍ ) വടകര മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ വി. ആര്‍. കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ ഗഫൂര്‍ ടി.വി, പബ്ലിസിറ്റി കണ്‍വീനര്‍ വിജി പി.ടി.തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/184679/job-fair-2024-is-organized-on-17th-february)