---
title: "പുസ്തക പ്രകാശനവും സാംസ്‌കാരിക സായാഹ്നവും"
english_title: "Book launch and cultural evening"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183761/book-launch-and-cultural-evening"
published_at: "2024-02-11T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8fdac56d5b_ATTACH_NEWS.jpg"
keywords: []
---

# പുസ്തക പ്രകാശനവും സാംസ്‌കാരിക സായാഹ്നവും

> **Lead Summary:**  അനില്‍ കാഞ്ഞിലശ്ശേരിയുടെ രണ്ടാമത്തെ പുസ്തകം --വേട്ടക്കാരനും നക്ഷത്രങ്ങളും- പുറത്തിറങ്ങി.

## Article Content

 അനില്‍ കാഞ്ഞിലശ്ശേരിയുടെ രണ്ടാമത്തെ പുസ്തകം --വേട്ടക്കാരനും നക്ഷത്രങ്ങളും- പുറത്തിറങ്ങി.

പ്രസിദ്ധ കഥാകൃത്ത് പി.കെ. പാറക്കടവ് പുസ്തകത്തിന്റെ ആദ്യ പ്രതി കന്മന ശ്രീധരന്‍ മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഡോ. സിജു. കെ.വി പുസ്തകം പരിചയപ്പെടുത്തി. ഒ.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

മഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കന്മന ശ്രീധരന്‍ , കെ.ഭാസ്‌കരന്‍ , യു. കെ.രാഘവന്‍, ഡോ. എന്‍.വി. സദാനന്ദന്‍, ആര്‍ടിസ്റ്റ് സുരേഷ് ഉണ്ണി, സൗദാമിനി , ഗ്രന്ഥകര്‍ത്താവ് അനില്‍ കാഞ്ഞിലശ്ശേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183761/book-launch-and-cultural-evening)