---
title: "നീയാര്‍ക്കിനു പൗരാവലിയുടെ സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു "
english_title: "Pauravali's welcome to Nee Aark: Welcome team formed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183387/pauravalis-welcome-to-nee-aark-welcome-team-formed"
published_at: "2024-02-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7270b5b9fe_ATTACH_NEWS.jpg"
keywords: []
---

# നീയാര്‍ക്കിനു പൗരാവലിയുടെ സ്വീകരണം: സ്വാഗതസംഘം രൂപീകരിച്ചു 

> **Lead Summary:** കൊയിലാണ്ടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച നിയാര്‍ക്കിന് കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെ ആദരവും നിയാര്‍ക്കിലെ പിഞ്ചുമക്കളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്തമായ കലാപരിപാടികളും ഫെബ്രുവരി 19 നു വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു.

## Article Content

കൊയിലാണ്ടി : സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി സ്ഥാപനത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച നിയാര്‍ക്കിന് കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെ ആദരവും നിയാര്‍ക്കിലെ പിഞ്ചുമക്കളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്തമായ കലാപരിപാടികളും ഫെബ്രുവരി 19 നു വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സുധാ കിഴക്കേപ്പാട്ട് ചെയര്‍പേഴ്‌സണും, നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി ജനറല്‍ കണ്‍വീനറും ടിപി ബഷീര്‍ ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും നഗരസഭ കൗണ്‍സിലര്‍മാരും പങ്കെടുത്ത യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്തു. നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് സ്വാഗതം പറയുകയും ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്തു.

നഗരസഭാ പ്രതിപക്ഷ നേതാവ് വി പി ഇബ്രാഹിംകുട്ടി, അജിത്ത് മാഷ്, കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, പ്രസ് ക്ലബ് പ്രസിഡന്റ് രാജേഷ് കീഴരിയൂര്‍, ട്രഷറര്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. ഇസ്മയില്‍ നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183387/pauravalis-welcome-to-nee-aark-welcome-team-formed)