---
title: " കൊയിലാണ്ടി  എമ്മച്ചം കണ്ടികോണ്‍ക്രീറ്റ് റോഡ്  ഉല്‍ഘാടനം ചെയ്തു"
english_title: "Concrete road was inaugurated at Koyaladi Emcham Kandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183190/concrete-road-was-inaugurated-at-koyaladi-emcham-kandi"
published_at: "2024-02-09T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5eccd9d83d_ATTACH_NEWS.jpg"
keywords: []
---

#  കൊയിലാണ്ടി  എമ്മച്ചം കണ്ടികോണ്‍ക്രീറ്റ് റോഡ്  ഉല്‍ഘാടനം ചെയ്തു

> **Lead Summary:** കൊയിലാണ്ടി: നഗരസഭാ അതിര്‍ത്തിയിലെഎമ്മച്ചം കണ്ടി നിവാസികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു.

## Article Content

കൊയിലാണ്ടി: നഗരസഭാ അതിര്‍ത്തിയിലെഎമ്മച്ചം കണ്ടി നിവാസികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു.

നഗരസഭയിലെ 33-ാം ഡിവിഷനില്‍ നഗരസഭയുടെ ഫണ്ടില്‍ നിന്നും 9 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എമ്മച്ചം കണ്ടികോണ്‍ക്രീറ്റ് റോഡ് നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉല്‍ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ ഷീബാ സതീശന്‍, ഇമ്പിച്ചി മമ്മു, പി.വി.രാജു, പി.പി.സുധീര്‍, കേളോത്ത് അശോകന്‍, ശ്രീജിത്ത് ശ്രീ കല, മനാഫ്, സംസാരിച്ചു.

റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പിലിനെ നെസ്റ്റ് റെസിഡന്‍സ് അസോസിയേഷന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മനോജ് പയറ്റുവളപ്പില്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183190/concrete-road-was-inaugurated-at-koyaladi-emcham-kandi)