---
title: "ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി, പി.വി. സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും"
english_title: "All Kerala Retail Ration Dealers Association Kozhikode District Committee, P.V. Sudhan Commemoration and Photo Unveiling"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182591/all-kerala-retail-ration-dealers-association-kozhikode-district-committee-pv-sudhan-commemoration-and-photo-unveiling"
published_at: "2024-02-06T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c27733b2df2_ATTACH_NEWS.jpg"
keywords: []
---

# ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി, പി.വി. സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും

> **Lead Summary:** ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് വൈസ് പ്രസിഡന്റ്, റേഷന്‍ സംരക്ഷണ സമിതി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗവുമായ പി. വി. സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഫെബ്രുവരി 6-ആം തിയ്യതി രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്നു.

## Article Content

ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് വൈസ് പ്രസിഡന്റ്, റേഷന്‍ സംരക്ഷണ സമിതി പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗവുമായ പി. വി. സുധന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഫെബ്രുവരി 6-ആം തിയ്യതി രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്നു.

AKRRDA താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ AKRRDA സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ സ്വാഗതം അറിയിച്ചു. AKRRDA സംസ്ഥാന പ്രസിഡന്റും മുന്‍ എം ല്‍ എ യുമായ ശ്രീ. ജോണി നെല്ലൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. ഫോട്ടോ അനാച്ഛദനം കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട് നിര്‍വഹിച്ചു.ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത മുഖ്യ പ്രഭാഷണം നടത്തി.

കെ. പി. അഷ്റഫ്, എന്‍. മുഹമ്മദലി, പവിത്രന്‍ വി. എം, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപറമ്പത്ത്, കൊയിലാണ്ടി കൗണ്‍സിലര്‍ വി. പി. ഇബ്രാഹിം കുട്ടി, പി. അരവിന്ദന്‍, വി. പി. ഭാസ്‌കരന്‍, ടി. സുഗതന്‍, സി. കെ. വിശ്വന്‍, സുനില്‍ കുമാര്‍ എം. പി , അസീസ് കാന്തപുരം,കെ. പി. ബാബു , ടി. മോഹനന്‍ , മാലേരി മൊയ്തു , കെ. കെ. പരീത് , യു. ഷിബു , കെ. ജനാര്‍ദ്ദനന്‍ , വി. എം. ബഷീര്‍ , കെ. കെ. പ്രകാശന്‍ , പി.ആ ര്‍ റഷീദ് , വി. പി. നാരായണന്‍, അബ്രഹാം, അഡ്വ. ടി. ഹരിദാസ് , സതീഷ് കന്നൂര്‍ , ഒ. എ ശിവദാസ് , മാധവകുറുപ്പ്, രാമചന്ദ്രന്‍ , സി. കെ. ബാലകൃഷ്ണന്‍ , അസ്സയിനാര്‍ പാറക്കല്‍ , മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. താലൂക്ക് വര്‍ക്കിംങ് പ്രസിഡന്റ് ശശി മങ്ങര നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182591/all-kerala-retail-ration-dealers-association-kozhikode-district-committee-pv-sudhan-commemoration-and-photo-unveiling)