---
title: "പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു"
english_title: "Department of Public Education Vidyarangam Kalasahityavedi organized a one-day drama workshop"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182589/department-of-public-education-vidyarangam-kalasahityavedi-organized-a-one-day-drama-workshop"
published_at: "2024-02-06T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2727812d09_ATTACH_NEWS.jpg"
keywords: []
---

# പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:**  പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലയിലെ അധ്യാപകര്‍ക്കു വേണ്ടി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ എഴുപതോളം അധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

## Article Content

 പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലയിലെ അധ്യാപകര്‍ക്കു വേണ്ടി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ എഴുപതോളം അധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്ലാസ് റൂം പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആകര്‍ഷകവും സര്‍ഗാത്മകവും ആക്കി മാറ്റുന്നതിന് വേണ്ടി അധ്യാപകര്‍ക്ക് പരിശീലനം നല്കുകയാണ് ഈ ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. ആറ് വര്‍ഷമായി വിദ്യാരംഗം ജില്ലാ സമിതി കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ വലിയ താല്പര്യത്തോടെയാണ് അധ്യാപകര്‍ പങ്കെടുക്കുന്നത്.

പ്രശസ്ത നാടക സംവിധായകന്‍ മനോജ് നാരായണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ഇ.പി ദീപ്തി അധ്യക്ഷത വഹിച്ചു. ബിജു. കാവില്‍ , മോഹനന്‍ നടുവത്തൂര്‍, യു.കെ രാഘവന്‍ , സുനില്‍ തിരുവങ്ങൂര്‍ , ഷാജി.എന്‍. ബാലറാം, സത്യന്‍ മുദ, പ്രദീപ് മുദ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182589/department-of-public-education-vidyarangam-kalasahityavedi-organized-a-one-day-drama-workshop)