---
title: "സിമാക് വടകര, സമഭാവന സംഗമവും 'ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്‌കാരം ' സമര്‍പ്പണവും"
english_title: "SIMAC Vadakara, Samabhavana Sangam and presentation of 'Umman Chandy Sadbhavana Puraskaram'"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182528/simac-vadakara-samabhavana-sangam-and-presentation-of-umman-chandy-sadbhavana-puraskaram"
published_at: "2024-02-06T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2287950eda_ATTACH_NEWS.jpg"
keywords: []
---

# സിമാക് വടകര, സമഭാവന സംഗമവും 'ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്‌കാരം ' സമര്‍പ്പണവും

> **Lead Summary:** കലാ - സാംസ്‌കാരിക, സാമൂഹിക രംഗത്തെ സേവനം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സദ്ഭാവന പുരസ്‌കാരത്തിന് കല - സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ.കാവില്‍ പി മാധവനെ തെരഞ്ഞെടുത്തു .

## Article Content

കലാ - സാംസ്‌കാരിക, സാമൂഹിക രംഗത്തെ സേവനം കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സദ്ഭാവന പുരസ്‌കാരത്തിന് കല - സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ.കാവില്‍ പി മാധവനെ തെരഞ്ഞെടുത്തു .

പ്രൊഫ. ടി.എച്ച്. വിജയരാഘവന്‍, പ്രൊഫ. എം. വിജയലക്ഷ്മി, ഡോ. അമ്മുക്കുട്ടി. കെ.പി, എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞടുത്തത് 15001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമഭാവന സംഗമവും പ്രഥമ ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്‌കാര വിതരണവും 2024 ഫിബ്രവരി 10 ശനിയാഴ്ച കാലത്ത് 10.30 മണിക്ക് വടകര മുന്‍സിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

സാഹിത്യ മേഖലയിലെ നവാഗത എഴുത്തുകാരായ സതീശന്‍ എടക്കുടി, ജയശങ്കര്‍ കീഴായി, സജീവന്‍ മന്തരത്തൂര്‍, ഹീര വടകര, ഗീത മോഹന്‍, റസിയ പയ്യോളി എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിക്കും, ബഹുമാനപ്പെട്ട വടകര എം.എല്‍.എ ശ്രീമതി. കെ.കെ രമ പരിപാടി ഉദ്ഘാടനം ചെയ്യും, പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയായിരിക്കും.  അഡ്വ. പ്രമോദ് വരപ്രത്ത് പ്രസിഡണ്ട്.    മുരളീധരന്‍. കെ സെക്രട്ടറി.

SCIMAC ( Socio Cultural Initiative of Madappally Alumni Congress). 2017 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മടപ്പള്ളി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കല-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്, സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വടകര താലൂക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. മടപ്പള്ളി കോളേജിലെ നിര്‍ദ്ധനരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ സഹായം, വീട് താമസ യോഗ്യമാക്കുവാനുള്ള സഹായം, കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സഹായങ്ങള്‍ എന്നിവ മുന്‍കാല പ്രവര്‍ത്തനങ്ങളാണ്, കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2023 ജനവരിയില്‍ വടകര ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ ' മെഗാ ക്വിസ് ' പ്രോഗ്രാമില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും നാനൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182528/simac-vadakara-samabhavana-sangam-and-presentation-of-umman-chandy-sadbhavana-puraskaram)