---
title: "നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറ്റം"
english_title: "Nateri Kavumvattam parechal Devi temple festival flagged off"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182230/nateri-kavumvattam-parechal-devi-temple-festival-flagged-off"
published_at: "2024-02-05T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c08f7872994_ATTACH_NEWS.jpg"
keywords: []
---

# നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറ്റം

> **Lead Summary:**  കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവം കൊടിയേറി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ.രാഘവന്‍,മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുളലി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.സുജാതന്‍, സി.ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേററം.

## Article Content

 കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവം കൊടിയേറി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ.രാഘവന്‍,മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുളലി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.സുജാതന്‍, സി.ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേററം.

ഫെബ്രുവരി 5 ന് തിറ മഹോത്സവം നടക്കും. ഇളനീര്‍ക്കുല വരവ്, സമൂഹ സദ്യ, താലപ്പൊലി, പാണ്ടിമേളം, വിവിധ തിറകള്‍ എന്നിവ ഉണ്ടാകും. ചൊവ്വാഴ്ച ഗുരുതി തര്‍പ്പണത്തോടെ ഉത്സവ ചടങ്ങുകള്‍ അവസാനിക്കും.

ആഘോഷത്തോടനുബന്ധിച്ചുളള കാര്‍ണിവല്‍ നൂറ് കണക്കിനാളുകളെ ആകര്‍ഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182230/nateri-kavumvattam-parechal-devi-temple-festival-flagged-off)