---
title: " കൊയിലാണ്ടി 14 മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്‌സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു."
english_title: "A fire broke out in the shed where the ice box was kept adjacent to the CM Ice Plant on Ambalam Road at 14 Mile Kota, Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182174/a-fire-broke-out-in-the-shed-where-the-ice-box-was-kept-adjacent-to-the-cm-ice-plant-on-ambalam-road-at-14-mile-kota-koyilandy"
published_at: "2024-02-05T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c06a1c280e9_ATTACH_NEWS.jpg"
keywords: []
---

#  കൊയിലാണ്ടി 14 മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്‌സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു.

> **Lead Summary:** കൊയിലാണ്ടി 14 മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്‌സ് സൂക്ഷിച്ച ഷെഡിനാണ് തീപിടുിച്ചു. ഇന്ന് രാവിലെ നാലു മണിയോടുകൂടി തീപിടുത്തം ഉണ്ടായത് .വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായും അണയ്ക്കുക യും ചെയ്തു. സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്‌സുകള്‍ കത്തിനശിച്ചു.

## Article Content

കൊയിലാണ്ടി 14 മൈല്‍ കോട്ടയില്‍ അമ്പലം റോഡില്‍ സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഐസ് ബോക്‌സ് സൂക്ഷിച്ച ഷെഡിനാണ് തീപിടുിച്ചു. ഇന്ന് രാവിലെ നാലു മണിയോടുകൂടി തീപിടുത്തം ഉണ്ടായത് .വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായും അണയ്ക്കുക യും ചെയ്തു. സിഎം ഐസ് പ്ലാന്റിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ച 500 ഓളം ഐസ് ബോക്‌സുകള്‍ കത്തിനശിച്ചു.

ഐസ് പ്ലാന്റിനോട് അടുത്തുള്ള വീടുകള്‍,കടമുറികള്‍,ഐസ് പ്ലാന്റില്‍ നിര്‍ത്തിയിട് ടലോറികള്‍ എന്നിവയിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു. ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു.ഉദ്ദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് ASTO പ്രദീപ് കെ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ് പി കെ,ഷിജു ടിപി,ശ്രീരാഗ് എം വി,സനല്‍ രാജ്,ഷാജു,നിതിന്‍രാജ്,ഹോം ഗാര്‍ഡ് ബാലന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍&റെസ്‌ക്യൂ വാഹനങ്ങള്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182174/a-fire-broke-out-in-the-shed-where-the-ice-box-was-kept-adjacent-to-the-cm-ice-plant-on-ambalam-road-at-14-mile-kota-koyilandy)