---
title: " കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഇളയിടത്ത് വേണുഗോപാല്‍ ചുമതലയേറ്റു"
english_title: "Venugopal takes over as Chairman of Kollam Pisharikav Devaswom Board of Trustees"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181940/venugopal-takes-over-as-chairman-of-kollam-pisharikav-devaswom-board-of-trustees"
published_at: "2024-02-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be43f540d8d_ATTACH_NEWS.jpg"
keywords: []
---

#  കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഇളയിടത്ത് വേണുഗോപാല്‍ ചുമതലയേറ്റു

> **Lead Summary:** കൊല്ലം: കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഇളയിടത്ത് വേണുഗോപാല്‍ ചുമതലയേറ്റു. 03.02.2024 ന് നടന്ന യോഗത്തില്‍ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ പുനത്തില്‍ നാരായണന്‍കുട്ടി നായരാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.

## Article Content

കൊല്ലം: കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ഇളയിടത്ത് വേണുഗോപാല്‍ ചുമതലയേറ്റു. 03.02.2024 ന് നടന്ന യോഗത്തില്‍ പാരമ്പര്യ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ പുനത്തില്‍ നാരായണന്‍കുട്ടി നായരാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.

മുന്‍ ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ , എരോത്ത് അപ്പുക്കുട്ടി നായര്‍, സി.ഉണ്ണികൃഷ്ണന്‍, ടി.ശ്രീപുത്രന്‍, പി.പി. രാധാകൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181940/venugopal-takes-over-as-chairman-of-kollam-pisharikav-devaswom-board-of-trustees)