---
title: "തൊഴില്‍മേള, ലോഗോ പ്രകാശനം ചെയ്തു"
english_title: "Job fair, logo released"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181922/job-fair-logo-released"
published_at: "2024-02-03T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be27068a224_ATTACH_NEWS.jpg"
keywords: []
---

# തൊഴില്‍മേള, ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:**  പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്‍ കൊയിലാണ്ടി നഗര നഗരസഭയുമായി ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേള ഫെബ്രുവരി 17 ശനിയാഴ്ച കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ച് നടക്കുകയാണ്.

## Article Content

 പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്‍ കൊയിലാണ്ടി നഗര നഗരസഭയുമായി ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേള ഫെബ്രുവരി 17 ശനിയാഴ്ച കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ച് നടക്കുകയാണ്.

തൊഴില്‍ മേളയുടെ ലോഗോ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹത് സിംഗ് ഐഎഎസ് പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി. ഹബീബുറഹ്‌മാന്‍, ജോ: കണ്‍വീനര്‍മാരായ ടി.വി. സാഗിര്‍, സക്കറിയ എളേറ്റില്‍, സഞ്ജീവ് കുമാര്‍ പി. എന്നിവര്‍ പങ്കെടുത്തു.

50 ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ അഞ്ഞൂറോളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സാണ് കണ്ണൂര്‍ കോഴിക്കോട് വയനാട് മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ. പഠിച്ച ഉദ്യോഗാര്‍ത്ഥികളെ പ്രധാനമായും ഉദ്ദേശിച്ചാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181922/job-fair-logo-released)