---
title: "കോഴിക്കോട് കാപ്പാട് ബീച്ചിന് എഫ്ഇഇ ഡെന്മാര്‍ക്കിന്റെ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ വീണ്ടും ലഭിച്ചു "
english_title: "Kozhikode's Kappad Beach Receives FEE Denmark's Blue Flag Certification Again"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181676/kozhikodes-kappad-beach-receives-fee-denmarks-blue-flag-certification-again"
published_at: "2024-02-02T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd094441045_ATTACH_NEWS.jpg"
keywords: []
---

# കോഴിക്കോട് കാപ്പാട് ബീച്ചിന് എഫ്ഇഇ ഡെന്മാര്‍ക്കിന്റെ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ വീണ്ടും ലഭിച്ചു 

> **Lead Summary:** കോഴിക്കോട് കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിറോമെന്റല്‍ എഡ്യൂക്കേഷന്‍) ഡെന്മാര്‍ക്കിന്റെ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ വീണ്ടും ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ച് ആണ് കോഴിക്കോടിലെ കാപ്പാട്.

## Article Content

കോഴിക്കോട് കാപ്പാട് ബീച്ചിന് എഫ് ഇ ഇ (ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിറോമെന്റല്‍ എഡ്യൂക്കേഷന്‍) ഡെന്മാര്‍ക്കിന്റെ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ വീണ്ടും ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ച് ആണ് കോഴിക്കോടിലെ കാപ്പാട്.

ഈ അംഗീകാരം പാരിസ്ഥിതിക സുസ്ഥിരതയോടും ഗുണനിലവാര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയെ ചൂണ്ടിക്കാണിക്കുന്നു. കാപ്പാടിന്റെ പരിസ്ഥിതി സൗഹൃദ സമീപനം, സൗരോര്‍ജ്ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികള്‍, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷണം തുടങ്ങിയ വിവിധ സംരംഭങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്‌ളാഗ് ലിസ്റ്റില്‍ കയറിയത്.

'ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന്' എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്‌ളാഗ് അംഗീകാരം സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181676/kozhikodes-kappad-beach-receives-fee-denmarks-blue-flag-certification-again)