---
title: "വയോജന സംഗമം സംഘടിപ്പിച്ചു."
english_title: "A meeting of the elderly was organized."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181603/a-meeting-of-the-elderly-was-organized"
published_at: "2024-02-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcc95d3855e_ATTACH_NEWS.jpg"
keywords: []
---

# വയോജന സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നടപ്പു സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കാരണവര്‍കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. കാരണവര്‍ കൂട്ടം വയോജന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു .

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നടപ്പു സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി കാരണവര്‍കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. കാരണവര്‍ കൂട്ടം വയോജന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു .

കൊടക്കാട്ടും മുറിയില്‍ പ്രകൃതി രമണീയമായ അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെന്ററില്‍ നടന്ന സംഗമത്തില്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥി ആയിരുന്നു.

സ്ഥിരം സമിതി അധ്യക്ഷരായ ,കെ. ഷിജു, കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ സി.രമേശന്‍, മനോജ് പയറ്റു വളപ്പില്‍, വത്സരാജ് കേളോത്ത്, കെ.ടി. റഹ്‌മത്ത്, കോഡിനേറ്റര്‍ ശശി കോട്ടില്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സി. സബിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181603/a-meeting-of-the-elderly-was-organized)