---
title: "പോസ്റ്റര്‍, റീല്‍സ് മത്സരം, വിജയികള്‍"
english_title: "Poster, Reels Contest, Winners"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180906/poster-reels-contest-winners"
published_at: "2024-01-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9e76e13159_ATTACH_NEWS.jpg"
keywords: []
---

# പോസ്റ്റര്‍, റീല്‍സ് മത്സരം, വിജയികള്‍

> **Lead Summary:** കേരളാ പോലീസ് SPC പ്രൊജക്റ്റ് ന്റെ challenge the challenge പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ സംസ്ഥാന തലത്തില്‍ നടന്ന പോസ്റ്റര്‍ നിര്‍മ്മാണം, റീല്‍സ് മത്സരങ്ങളില്‍ പൊയില്‍കാവ് സ്‌കൂളിലെ SPC കേഡറ്റുകള്‍ ഒന്നാം സ്ഥാനം നേടി.

## Article Content

കേരളാ പോലീസ് SPC പ്രൊജക്റ്റ് ന്റെ challenge the challenge പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ സംസ്ഥാന തലത്തില്‍ നടന്ന പോസ്റ്റര്‍ നിര്‍മ്മാണം, റീല്‍സ് മത്സരങ്ങളില്‍ പൊയില്‍കാവ് സ്‌കൂളിലെ SPC കേഡറ്റുകള്‍ ഒന്നാം സ്ഥാനം നേടി.

റീല്‍സില്‍ പി.എം. കൃഷ്ണ, വി.എസ്. വേദ, ജെ.എസ്. ജുവല്യ എന്നീ വിദ്യാര്‍ത്ഥികളും പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ നിഹാരിക രാജുവുമാണ് ഒന്നാം സഥാനം നേടി സ്‌കൂളിന് അഭിമാന നേട്ടം നല്‍കിയത്.

മാജിക്കിലൂടെ റീല്‍സ് ചെയ്തു കുട്ടികള്‍ക്ക് അഭിമാന നേട്ടം നല്‍കിയത്തിനു പരിശീലനം നല്‍കിയത് മജീഷ്യനും പ്രഭാഷകനുമായ സാബു കീഴരിയൂരാണ്. മൂന്ന് വിദ്യാര്‍ത്ഥിനികളും കീഴരിയൂര്‍ സ്വദേശികള്‍ ആണെന്നതും പ്രത്യേകത ആണ്. ചിത്രകലയില്‍ നിഹാരികക്ക് പരിശീലനം നല്‍കിയത് സ്‌കൂളിലെ തന്നെ ചിത്രകല അധ്യാപകന്‍ ആയ സുരേഷ് ഉണ്ണി ആണ്.

റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ വിജയത്തിന്റെ ആവേശത്തില്‍ ആണ് വിദ്യാര്‍ത്ഥികളും, അധ്യാപകരും രക്ഷിതാക്കളും.  

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180906/poster-reels-contest-winners)