---
title: "സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനം"
english_title: "SAIRI Travancore Golden Jubilee Closing Ceremony"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180623/sairi-travancore-golden-jubilee-closing-ceremony"
published_at: "2024-01-30T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8893a6943a_ATTACH_NEWS.jpg"
keywords: []
---

# സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനം

> **Lead Summary:** സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ: കോയ കാപ്പാട് നിര്‍വഹിച്ചു. 

## Article Content

സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണജൂബിലി സമാപന സമ്മേളനം ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ: കോയ കാപ്പാട് നിര്‍വഹിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷ സമാപന പരിപാടിയില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യ ക്ഷത വഹിച്ചു.

സൈരി സ്ഥാപക അംഗങ്ങളായ കൊളോത്ത് രാലവന്‍, ടി.പി. പത്മനാഭന്‍, അശോകന്‍ കോട്ട് എന്നിവരെ ലൈബ്രറി കൗണ്‍സില്‍ താലുക്ക് സെക്രട്ടറി വി.കെ. രാജന്‍ ആദരിച്ചു.സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാവ് ചാരു നൈനികയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ തല കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നൗഫല്‍ പൊക്കുന്ന്, രണ്ടാം സ്ഥാനം നേടിയ ജെ.പി. സജീവന്‍ കാപ്പാട്, മൂന്നാം സ്ഥാനം നേടിയ വികാസ് ബാബു എന്നിവര്‍ക്കും കവിതരചന യില്‍ ഒന്നാം സ്ഥാനം നേടിയ പ്രമീഷ് പള്ളിക്കര, രണ്ടാം സ്ഥാനം നേടിയവിജയ കൃഷ്ണന്‍ തെക്കെ മാക്കാടത്ത്, മൂന്നാം സ്ഥാനം നേടിയ ബിനേഷ് ചേമഞ്ചരി എന്നി വര്‍ക്കുമുള്ള സമ്മാന തുകയും ഉപഹാരവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു.

ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ശ്രീധരന്‍, ചേമഞ്ചേരിഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി,. ഷബ്‌ന ഉമ്മാരിയില്‍ എന്നിവര്‍ സംസാരിച്ചു. സൈരി വനിതാ വേദി കണ്‍വീനര്‍ സിന്ധു സോപാനം നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രശസ്ഥ ഗായകന്‍ ശ്രീ.അലോഷിയുടെ ഗസല്‍ സന്ധ്യ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180623/sairi-travancore-golden-jubilee-closing-ceremony)