---
title: "ടി.കെ. മജീദ് അനുസ്മരണം"
english_title: "TK Majeed Remembrance"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180443/tk-majeed-remembrance"
published_at: "2024-01-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b77a53b9a3e_ATTACH_NEWS.jpg"
keywords: []
---

# ടി.കെ. മജീദ് അനുസ്മരണം

> **Lead Summary:**  ഗ്രാമപഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ടി.കെ. മജീദിന്റെ ഒന്നാം ചരമവാര്‍ഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലിയ നടന്നു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 ഗ്രാമപഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ടി.കെ. മജീദിന്റെ ഒന്നാം ചരമവാര്‍ഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലിയ നടന്നു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡന്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി മെമ്പര്‍ റിജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി.

എന്‍. മുരളീധരന്‍, സി.വി. ബാലകൃഷ്ണന്‍, അബ്ദുല്‍ ഷുക്കൂര്‍, കെ.എം. മജു, കെ.വി. സുഭാഷ്, പി.എം ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വച്ച് ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ കെ. കുഞ്ഞി ബാലനെയും മിമിക്രി കലാകാരനും തെരുവ് നര്‍ത്തകനുമായ കാഞ്ഞിരാറുകുനി രാഘവനെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180443/tk-majeed-remembrance)