---
title: "കെ.പി.എസ്.ടി.എ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം "
english_title: "KPSTA Educational Cultural Conference"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180434/kpsta-educational-cultural-conference"
published_at: "2024-01-29T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b77563e6373_ATTACH_NEWS.jpg"
keywords: []
---

# കെ.പി.എസ്.ടി.എ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം 

> **Lead Summary:** കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതുവഴിയുള്ള സംയോജനം സംസ്ഥാനത്തെ തകര്‍ക്കുമെന്നും കെ.പി.എസ്.ടി.എ സെക്രട്ടറി പി കെ അരവിന്ദന്‍ കുറ്റപ്പെടുത്തി. അധ്യാപക തസ്തിക അധ്യാപകേതര തസ്തികളും ഇല്ലാതാക്കുന്ന പ്രസ്തുത സംയോജനം ആലോചനയില്ലാതെ നടപ്പിലാക്കുകയാണെങ്കില്‍ ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതുവഴിയുള്ള സംയോജനം സംസ്ഥാനത്തെ തകര്‍ക്കുമെന്നും കെ.പി.എസ്.ടി.എ സെക്രട്ടറി പി കെ അരവിന്ദന്‍ കുറ്റപ്പെടുത്തി. അധ്യാപക തസ്തിക അധ്യാപകേതര തസ്തികളും ഇല്ലാതാക്കുന്ന പ്രസ്തുത സംയോജനം ആലോചനയില്ലാതെ നടപ്പിലാക്കുകയാണെങ്കില്‍ ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് കെ.എസ.് നിഷാന്ത് അധ്യക്ഷത വഹിച്ചു.

പി.കെ. രാധാകൃഷ്ണന്‍, കെ.എം. മണി, ബാസില്‍ പാലിശ്ശേരി, ബൈജ റാണി, സി. സെബിന, പ്രജേഷ്, കെ.കെ. മനോജ്, ബിജു കാവില്‍, ഷര്‍മിള ഹാസിഫ് എന്നിവര്‍ സംസാരിച്ചു

പുതിയ സബ് ജില്ല ഭാരവാഹികളായി കെഎസ് നിഷാന്ത് പ്രസിഡണ്ട്, ബാസില്‍ പാലിശ്ശേരി സെക്രട്ടറി, സി. സബിന ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180434/kpsta-educational-cultural-conference)