---
title: "സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം"
english_title: "Sairi Travancore Golden Jubilee Concluding Session"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179956/sairi-travancore-golden-jubilee-concluding-session"
published_at: "2024-01-27T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4e7f02f870_attach_news_.jpg"
keywords: []
---

# സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം

> **Lead Summary:**  സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് കലാ സാംസ്‌ക്കാരിക പരിപാടികളോടെ തിരശീല വീഴുകയാണ് പുരോഗമനാശയങ്ങള്‍ സാമൂഹ്യ മാറ്റത്തിന്റെ ഉത്തോലകമാകമെന്ന ലക്ഷ്യമിട്ടു കൊണ്ടാണ് സൈരി തിരുവങ്ങൂര്‍ രൂപീകൃതമായത.് സുവര്‍ണ്ണ ജൂബിലിയുടെ സമാപന സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂലെ പ്രത്യേകം തെയ്യാറാക്കിയ വേദിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

 സൈരി തിരുവങ്ങൂര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് കലാ സാംസ്‌ക്കാരിക പരിപാടികളോടെ തിരശീല വീഴുകയാണ് പുരോഗമനാശയങ്ങള്‍ സാമൂഹ്യ മാറ്റത്തിന്റെ ഉത്തോലകമാകമെന്ന ലക്ഷ്യമിട്ടു കൊണ്ടാണ് സൈരി തിരുവങ്ങൂര്‍ രൂപീകൃതമായത.് സുവര്‍ണ്ണ ജൂബിലിയുടെ സമാപന സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂലെ പ്രത്യേകം തെയ്യാറാക്കിയ വേദിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

അശോകന്‍ കോട്ട് അധ്യക്ഷനായി. എം ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്‍മറഞ്ഞ് പോയവരുടെ ഫോട്ടൊ അനാച്ഛാദനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സി. കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എച്ച്എം, കെ.കെ. വിജിത ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. വത്സന്‍ പല്ലവി സ്വാഗതവും പി കെ പ്രസാദ് നന്ദിയും പ്രകടിപ്പിച്ചു. തുടര്‍ന്ന് സൈരി കലാവിഭാഗം നാടോടി നൃത്തം, ഭരതനാട്ട്യം, സൈരി വനിതാവേദിയുടെ ദ്രൗപതി സംഗീതശില്പം, സൈരി ബാലവേദിയുടെ നാടകം, ഒരു പുതിയ പഴയ കഥ എന്നിവയും അരങ്ങേറി.

സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് 6:30 ന് അലോഷി പാടുന്നു, ഗസല്‍ അരങ്ങേറും. ചടങ്ങില്‍ ഫോക്ക് ലോര്‍ അക്കാഡമി വൈസ് ചെയര്‍മാന്‍ ഡോ: കോയ കാപ്പാട് മുഖ്യാതിഥി ആവും. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷം വഹിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179956/sairi-travancore-golden-jubilee-concluding-session)