---
title: "കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റ ആക്ടിങ് ക്യാമ്പ് പ്രൗഢഗംഭീരം"
english_title: "Koyilandi Film Factory Kozhikode Acting Camp Praudhagambiram"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179948/koyilandi-film-factory-kozhikode-acting-camp-praudhagambiram"
published_at: "2024-01-27T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4e0e1c1dc6_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റ ആക്ടിങ് ക്യാമ്പ് പ്രൗഢഗംഭീരം

> **Lead Summary:**  കൊയിലാണ്ടിയിലെ ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്‌ന്റെ (ക്യു എഫ് എഫ് കെ) ആക്ടിങ് ക്യാമ്പ് പുക്കാട് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ചു. 

## Article Content

 കൊയിലാണ്ടിയിലെ ചലച്ചിത്ര സ്‌നേഹികളുടെ കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്‌ന്റെ (ക്യു എഫ് എഫ് കെ) ആക്ടിങ് ക്യാമ്പ് പുക്കാട് ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ചു. 

ക്യാമ്പിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ ശ്രീ.വിജിലേഷ് കാരയാട് നിര്‍വഹിച്ചു. നൂറോളംപേര്‍ ആക്റ്റിംഗ് ക്യാമ്പില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്ക് സെര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

ക്യു എഫ് എഫ് കെ പ്രസിഡന്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആക്ടിങ് ക്യാമ്പ് ഡയരക്ടര്‍ നൗഷാദ് ഇബ്രാഹിം സംസാരിച്ചു. ക്യു എഫ് എഫ് കെ സെക്രട്ടറി ആന്‍സന്‍ ജേക്കബ്ബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉപഹാര സമര്‍പ്പണം ഭാസ്‌കരന്‍ വെറ്റിലപ്പാറ, ജന നന്തി എന്നിവര്‍ നിര്‍വ്വഹിച്ചു. ജോ. സെക്രട്ടറി ബബിത പ്രകാശ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179948/koyilandi-film-factory-kozhikode-acting-camp-praudhagambiram)