---
title: "ആന്തട്ട ഗവ.യു.പി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍"
english_title: "Republic Day celebrations at Anthatta Govt UP School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179943/republic-day-celebrations-at-anthatta-govt-up-school"
published_at: "2024-01-27T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4dbc74faa5_ATTACH_NEWS.jpg"
keywords: []
---

# ആന്തട്ട ഗവ.യു.പി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍

> **Lead Summary:** ആന്തട്ട ഗവ.യു.പി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

ആന്തട്ട ഗവ.യു.പി സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, നടനും സംവിധായകനുമായ അലി അരങ്ങാടത്ത്, ശ്രീധരന്‍ കുറ്റിയില്‍, ബേബിരമ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ഫാറൂഖ് ടീച്ചര്‍ ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപക വിദ്യാര്‍ത്ഥികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179943/republic-day-celebrations-at-anthatta-govt-up-school)