---
title: "ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്‌"
english_title: "Indian Truth Children's Literature Award to Nasser Kakkatil"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179898/indian-truth-childrens-literature-award-to-nasser-kakkatil"
published_at: "2024-01-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4b42e3be07_ATTACH_NEWS.jpg"
keywords: []
---

# ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്‌

> **Lead Summary:**  കോഴിക്കോട്: 2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധികരിച്ച നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന്.

## Article Content

 കോഴിക്കോട്: 2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധികരിച്ച നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന്.

എഴുത്തുകാരായ രാജന്‍ തിരുവോത്ത് ഡോ: ശ്രീകല മുല്ലശ്ശേരി, സുഷമ കണിയാണിട്ടില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര കൃതി തിരഞ്ഞെടുത്തത്. 5555 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് ആദ്യവാരം കോഴിക്കോട് വെച്ച് വിതരണം ചെയ്യുമെന്ന് ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ഇ.എം ബാബു അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179898/indian-truth-childrens-literature-award-to-nasser-kakkatil)