---
title: "അഭയം രജത ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Abhayam formed Silver Jubilee Welcome Team"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179714/abhayam-formed-silver-jubilee-welcome-team"
published_at: "2024-01-26T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b38b94c60cf_ATTACH_NEWS.jpg"
keywords: []
---

# അഭയം രജത ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** . ചേമഞ്ചേരി: ഭിന്ന ശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭയം ചേമഞ്ചേരിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട 151 അംഗ സംഘാടക സമിതിക്ക് രൂപം കൊടുത്തു.

## Article Content

. ചേമഞ്ചേരി: ഭിന്ന ശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഭയം ചേമഞ്ചേരിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട 151 അംഗ സംഘാടക സമിതിക്ക് രൂപം കൊടുത്തു.

ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. അഭയം പ്രസിഡണ്ട് എം.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ അവതരിപ്പിച്ചു.

ഡോക്ടര്‍ എം.കെ കൃപാല്‍ ചെയര്‍മാന്‍, മാടഞ്ചേരി സത്യനാഥന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രക്ഷാധികാരികളായി കെ. മുരളീധരന്‍ എം.പി., കാനത്തില്‍ ജമീല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവരെ തിരഞ്ഞെടുത്തു. ശശി കൊളോത്ത് സ്വാഗതവും കെ.പി ഉണ്ണി ഗോപാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179714/abhayam-formed-silver-jubilee-welcome-team)