---
title: " ഭക്തിനിര്‍ഭരം പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം"
english_title: "  Payatuvalamp Sridevi Temple Thalapoli Mahotsav,  Bhaktinirbharam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179534/payatuvalamp-sridevi-temple-thalapoli-mahotsav-bhaktinirbharam"
published_at: "2024-01-25T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2a525c9017_ATTACH_NEWS.jpg"
keywords: []
---

#  ഭക്തിനിര്‍ഭരം പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം

> **Lead Summary:** കൊയിലാണ്ടി: ഭക്തിനിര്‍ഭരം പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം. എള്ളുവീട്ടില്‍ കുമാര വസതിയില്‍ നിന്നും ഇളനീര്‍ കുലവരവും ഭക്തിയിലാറാടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.

## Article Content

കൊയിലാണ്ടി: ഭക്തിനിര്‍ഭരം പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം. എള്ളുവീട്ടില്‍ കുമാര വസതിയില്‍ നിന്നും ഇളനീര്‍ കുലവരവും ഭക്തിയിലാറാടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് കുട്ടിച്ചാത്തന്‍ തിറ അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം ദേശത്തിനും, ഭക്തജനങ്ങള്‍ക്കും ക്ഷേമ ഐശ്വര്യാനുഗ്രഹം ചൊരിഞ്ഞ് നാന്ദകത്തോടു കുടിയുള്ള താലപ്പൊലി എഴുന്നള്ളിപ്പ് ദര്‍ശിച്ച് ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞു.

കളിപ്പുരയില്‍ ശ്രീദേവിയാണ് ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചത് ഗജവീരന്‍മാരായ.പട്ടാമ്പി മണികണ്ഠനും, തളാപ്പ് പ്രസാദും പറ്റാനകളായി, പുരന്ദരദാസിന്റെ മേള പ്രമാണത്തില്‍ പയറ്റു വളപ്പില്‍ മണി, കേരളശ്ശേരി സുബ്രഹ്‌മണ്യന്‍, കേരളശ്ശേരി രാമന്‍ കുട്ടി, എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാകാരന്‍മാര്‍ അണിനിരന്ന പാണ്ടിമേളം മേള ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി..

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179534/payatuvalamp-sridevi-temple-thalapoli-mahotsav-bhaktinirbharam)