---
title: "ദേശീയ പാതാ വികസനം ഇഴഞ്ഞുനീങ്ങുന്നു"
english_title: "National highway development is dragging on"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179337/national-highway-development-is-dragging-on"
published_at: "2024-01-25T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f906a671b_ATTACH_NEWS.jpg"
keywords: []
---

# ദേശീയ പാതാ വികസനം ഇഴഞ്ഞുനീങ്ങുന്നു

> **Lead Summary:**  എന്‍എച്ച് 66 തിരുവങ്ങൂര്‍ ജംഗ്ഷന്‍ ചേമഞ്ചേരി-ദേശീയ പാതാ വികസനം ഇഴഞ്ഞുനീങ്ങുന്നു.

## Article Content

 എന്‍എച്ച് 66 തിരുവങ്ങൂര്‍ ജംഗ്ഷന്‍ ചേമഞ്ചേരി-ദേശീയ പാതാ വികസനം ഇഴഞ്ഞുനീങ്ങുന്നു.

മാസങ്ങള്‍ കൂടുമ്പോള്‍ ഒന്ന് തൊട്ടു നോക്കി പോകുമ്പോള്‍ പ്രയാസം നേരിടുന്നത് ,പൊതു സമൂഹവും വ്യാപാരികളുമാണ്. പ്രധാന ജംഗ്ഷനായ തിരുവങ്ങൂരിന്റെ റോഡരിക് ചേര്‍ന്നു തന്നെയാണ് ആശുപത്രിയും, വില്ലേജ് ഓഫീസും, കേരളാ ഫീഡ്‌സും നാലായിരത്തോളം വിദ്ധ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളും പ്രവര്‍ത്തിക്കുന്നത് സര്‍വ്വീസ് റോഡിന്റെ പണി തിരുവങ്ങൂര്‍ ടൗണിന്റെ വടക്കുഭാഗം അംബലത്തിനടുത്തു വെച്ചു നിര്‍ത്തി വെച്ചിരിക്കയാണ,് ഇങ്ങനെയാണങ്കില്‍ എത്ര നാള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് വ്യാപാരികളും പൊതുജനങ്ങളും.

എത്രയും വേഗത്തില്‍ അണ്ടര്‍ പാസിന്റെയും സര്‍വ്വീസ് റോഡിന്റെയും പണി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്ര ദുരിതവും, വാഹന ഗതാഗതവും സുഖമമാക്കണമെന്ന് തിരുവങ്ങൂര്‍ ടൗണ്‍ ജനകീയ കമ്മറ്റി വാര്‍ത്താ ലേഖകരെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179337/national-highway-development-is-dragging-on)