---
title: "പണിമുടക്ക് വന്‍വിജയം, കെ പി എസ് ടി എ"
english_title: "The strike is a huge success for KPSTA"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179326/the-strike-is-a-huge-success-for-kpsta"
published_at: "2024-01-25T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1f3669f0cd_ATTACH_NEWS.jpg"
keywords: []
---

# പണിമുടക്ക് വന്‍വിജയം, കെ പി എസ് ടി എ

> **Lead Summary:**  കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വന്‍വിജയമായിരുന്നു.

## Article Content

 കൊയിലാണ്ടി: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വന്‍വിജയമായിരുന്നു.

സര്‍ക്കാരിന്റെ ഭീഷണിയെ അവഗണിച്ചുകൊണ്ട് 60% അധ്യാപകരും പണിമുടക്കില്‍ പങ്കെടുത്തു. അര്‍ഹതപ്പെട്ട ലീവ് പോലും അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് പണിമുടക്കി, അധ്യാപകരും ജീവനക്കാരും എന്ത് വിലകൊടുത്തും അധ്യാപക സിവില്‍ സര്‍വീസ് മേഖലയെ സംരക്ഷിക്കുമെന്ന് തെളിയിച്ചു.

പണിമുടക്ക് പരാജയപ്പെടുത്താന്‍ ഭരണാനുകൂല സംഘടനകള്‍ നടത്തിയ വ്യാജ പ്രചരണം അധ്യാപകരും ജീവനക്കാരും തിരിച്ചറിഞ്ഞതിന്റെ തെളിവാണ് പണിമുടക്ക് വിജയം. കൊയിലാണ്ടിയില്‍ നടന്ന പണിമുടക്ക് പ്രകടനം കെപിഎസ് ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

കെ.എസ്. നിഷാന്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.കെ. രാധാകൃഷ്ണന്‍, കെ.എം. മണി, ബാസില്‍ പാലിശ്ശേരി, എം.എസ്. ബൈജാ റാണി, എന്‍. ശര്‍മിള, സി. സബിന എന്നിവര്‍ സംസാരിച്ചു. കെ.കെ. മനോജ്, ഇ.കെ.പ്രജേഷ്, കെ.പി. ആസിഫ്, വി. വന്ദന എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179326/the-strike-is-a-huge-success-for-kpsta)