---
title: "മൂടാടി ഫെസ്റ്റിവേഴ്‌സ് വര്‍ണാഭമായി "
english_title: "Moodadi Festivals become colorful"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/179183/moodadi-festivals-become-colorful"
published_at: "2024-01-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0f66e385b0_ATTACH_NEWS.jpg"
keywords: []
---

# മൂടാടി ഫെസ്റ്റിവേഴ്‌സ് വര്‍ണാഭമായി 

> **Lead Summary:**  ദുബൈ കെഎംസിസി മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മുടാടി ഫെസ്റ്റിവേഴ്‌സ് വര്‍ണാഭമായി.

## Article Content

 ദുബൈ കെഎംസിസി മൂടാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മുടാടി ഫെസ്റ്റിവേഴ്‌സ് വര്‍ണാഭമായി.

കുടുംബസംഗമം, സാംസ്‌കാരിക സമ്മേളനം, കലാപ്രകടനങ്ങള്‍ എന്നിവകൊണ്ട് ശ്രദ്ധേയമായ ഒരു ഒത്തുചേരലായി മാറിയ പരിപാടി യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ.പുത്തൂര്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീവിദ്യാഭ്യാസം കുടുംബഭദ്രതക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വി.കെ.കെ റാഷിദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് സംസം സ്വാഗതം പറഞ്ഞു. എ.പി ഷഫീഖ് ദാരിമി ഖിറാഅത്ത് നടത്തി. അഷ്‌റഫ് പള്ളിക്കര, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, നിഷാദ് മൊയ്തു, പി.വി നിസാര്‍, കെ.പി മൂസ, ഫസല്‍ തങ്ങള്‍, എന്‍.ഹനീഫ, ജാഫര്‍ നിലയെടുത്ത്, റാഷിദ നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

യൂനുസ് വരിക്കോളി നന്ദി പറഞ്ഞു. സമീര്‍ മനാസ്, മുഹദലി മലമ്മല്‍ നബീല്‍ നാരങ്ങോളി, ടി.കെ ഹാരിസ്, ഷഹീര്‍, പി.എന്‍.കെ നബീല്‍, സവാദ്, ജവാദ് അബ്ദുള്ള, വി.കെ.കെ അബ്ദുഹിമാന്‍, അറഫാത്ത്, ആര്‍.വി ബാസിത്, കെ.പി.റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.കെ.അബ്ദുറഹിമാന്‍, ഇസ്മയില്‍ ഹംസ, ബിജു പണ്ടാരപ്പറമ്പില്‍, ഷഹനാസ് തിക്കോടി, റഹീസ് കോട്ടക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/179183/moodadi-festivals-become-colorful)