---
title: "സൈരി തിരുവങ്ങൂര്‍ സുവര്‍ണ ജൂബിലി സമാപന കലാപരിപാടികള്‍ 2024 ജനുവരി 26, 27, 28"
english_title: "Sairi Thruvangure Golden Jubilee Concluding Performances 26th, 27th, 28th January 2024"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178913/sairi-thruvangure-golden-jubilee-concluding-performances-26th-27th-28th-january-2024"
published_at: "2024-01-23T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af90915c9ac_ATTACH_NEWS.jpg"
keywords: []
---

# സൈരി തിരുവങ്ങൂര്‍ സുവര്‍ണ ജൂബിലി സമാപന കലാപരിപാടികള്‍ 2024 ജനുവരി 26, 27, 28

> **Lead Summary:** സൈരി തിരുവങ്ങൂര്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ തരത്തില്‍ ആഘോഷിച്ചു വരുന്ന സുവര്‍ണ ജൂബിലി 2024 ജനുവരി 26, 27, 28 തിയ്യതി കളില്‍ നടക്കുന്ന കലാപരിപാടികളോടെ തിരശ്ശീല താഴുകയാണ്.

## Article Content

സൈരി തിരുവങ്ങൂര്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ തരത്തില്‍ ആഘോഷിച്ചു വരുന്ന സുവര്‍ണ ജൂബിലി 2024 ജനുവരി 26, 27, 28 തിയ്യതി കളില്‍ നടക്കുന്ന കലാപരിപാടികളോടെ തിരശ്ശീല താഴുകയാണ്.

സമാപന സമ്മേളനം ബഹു.: പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസ് ജനു: 26 ന്ന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നിയോജക മണ്ഡലം എംഎല്‍എ കാനത്തില്‍ ജമീല അദ്ധ്യക്ഷത വഹിക്കും.

മണ്‍മറഞ്ഞ സൈരി ഭാരവാഹികളുടെ ഫോട്ടോ അനാഛാദനവും തുടര്‍ന്ന് സൈരി ബാലവേദിയുടെ കലാപരിപാടികളും അരങ്ങേറും. വനിതാവേദിയുടെ നൃത്ത ശില്‍പ്പം, ബാലവേദിയുടെ നാടകം എന്നിവയും വേദിയിലെത്തുന്നു.

രണ്ടാം ദിനമായ ജനു: 27ന് സാംസ്‌ക്കാരിക സമ്മേളനം, ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യാതിഥിയാവും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷം വഹിക്കും.

പ്രതിഭകളെ ആദരിക്കലിന് ശേഷം വനിതാവേദിയുടെ കലാപരിപാടികള്‍, മുതിര്‍ന്നവരുടെ കോല്‍ക്കളി, അറബനമുട്ട്, നാടകം എന്നിവയുണ്ടാകും. ജനു: 28 മൂന്നാം ദിനം ഫോക്ക് ലോര്‍ അക്കാഡമി ചെയര്‍മാന്‍ ഡോ: കോയ കാപ്പാട് മുഖ്യാതിഥിയാവും,

ചടങ്ങില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷം വഹിക്കും.പ്രശസ്ത ഗായകന്‍ അലോഷി പാടുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ എല്ലാദിവസവും 5.30 ന് പരിപാടികള്‍ ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അശോകന്‍ കോട്ട്, വത്സന്‍ പല്ലവി, എം ബാലകൃഷ്ണന്‍, പി.കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178913/sairi-thruvangure-golden-jubilee-concluding-performances-26th-27th-28th-january-2024)