---
title: "കൊയിലാണ്ടിയിലെ വ്യാപാരികള്‍ മുന്‍സിപ്പാലിറ്റി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "Traders of Koilandi staged a march and dharna at the municipality office"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178899/traders-of-koilandi-staged-a-march-and-dharna-at-the-municipality-office"
published_at: "2024-01-23T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af86c0ea7d3_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടിയിലെ വ്യാപാരികള്‍ മുന്‍സിപ്പാലിറ്റി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:**  തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി,കൊല്ലം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

 തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി,കൊല്ലം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

  മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡണ്ട്: മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു.  കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ.എം.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. 

സുനില്‍ പ്രകാശ്, സാദിഖ്, ടി.വി.ലാലു, കൊല്ലം യൂണിറ്റ് പ്രസിഡണ്ട് എം.കെ.സത്യന്‍, ജനറല്‍ സെക്രട്ടറി ടി.എം.ശ്രീധരന്‍,റിയാസ് അബുബക്കര്‍, സൗമിനി മോഹന്‍ദാസ്, ശിബശിവാനന്ദന്‍, ടി.പി.ഇസ്മയില്‍, ജെ.കെ.ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.  കെ.കെ.ഫാറൂഖ് സ്വാഗതവും സഹീര്‍ ഗാലക്‌സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178899/traders-of-koilandi-staged-a-march-and-dharna-at-the-municipality-office)