---
title: "നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു"
english_title: "Drama village felicitated drama workers"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178834/drama-village-felicitated-drama-workers"
published_at: "2024-01-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af5c94198c9_ATTACH_NEWS.jpg"
keywords: []
---

# നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു

> **Lead Summary:** കോഴിക്കോട്: നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

## Article Content

കോഴിക്കോട്: നാടക ഗ്രാമം നാടക പ്രവര്‍ത്തകരെ ആദരിച്ചു. നാടകഗ്രാമം കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.

മടവൂരില്‍ നടന്ന വാര്‍ഷികജനറല്‍ ബോഡിയോഗത്തില്‍ നാടകഗ്രാമം അംഗങ്ങളായ പ്രശസ്ത ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ സജീവ് കീഴരിയൂരിനെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നാടക മത്സരത്തില്‍ എ ഗ്രേഡ് നേടിയ ഉമ്പര്‍ട്ടോ എക്കോ നാടക സംവിധായകനായ ഛന്ദസ്സ് സായിജയേയും ആദരിച്ചു.

ചടങ്ങില്‍ ടി. സുരേഷ് ബാബു, മധുമങ്കൂട്ടില്‍, കെ. പി. ഷൈജു, കെ.ടി. മോഹന്‍ദാസ്, സജു കുറിഞ്ഞോളി, വിനോദ് പിലാശ്ശേരി, സോമന്‍ നോബിള്‍, പുരുഷോത്തമന്‍, വേണുഗോപാല്‍ പുറ്റാട്ട് തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178834/drama-village-felicitated-drama-workers)