---
title: "മാലിന്യമുക്ത നവകേരളം,  ശുചിത്വ പ്രഖ്യാപനം"
english_title: "Garbage-free New Kerala, Cleanliness Proclamation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178680/garbage-free-new-kerala-cleanliness-proclamation"
published_at: "2024-01-22T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae409437915_ATTACH_NEWS.jpg"
keywords: []
---

# മാലിന്യമുക്ത നവകേരളം,  ശുചിത്വ പ്രഖ്യാപനം

> **Lead Summary:** സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 ചേലിയ സൌത്തില്‍ ശുചിത്വ പ്രഖ്യാപനം നടത്തി.

## Article Content

സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 ചേലിയ സൌത്തില്‍ ശുചിത്വ പ്രഖ്യാപനം നടത്തി.

വാര്‍ഡ് മെമ്പര്‍ കെ.എം. മജു പ്രഖ്യാപനം നടത്തിയ പരിപാടിയില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ജനകീയ ഓഡിറ്റ് കണ്‍വീനറും മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാനുമായ ഗീതാനന്ദന്‍ സംസാരിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.പി. രാഗേഷ് സ്വാഗതം പറഞ്ഞു.CDS ചെയര്‍ പേഴ്‌സണ്‍ ശ്രീമതി പ്രനീത ആശംസകള്‍ അര്‍പ്പിച്ചു.

മുന്‍ വാര്‍ഡ് മെമ്പറും വികസന സമിതി അംഗവുമായ സുജല കുമാരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മൂന്ന് ഘട്ടങ്ങളിലായി വാര്‍ഡില്‍ നടത്തിയ നിരവധിയായ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ മാതൃകാപരമാണ് എന്ന് ഗീതാനന്ദന്‍ പറഞ്ഞു.

വാര്‍ഡില്‍ 200 ഓളം കുട്ടികളെ ചേര്‍ത്തു കൊണ്ട് ശുചിത്വ സേനയെ രൂപീകരിക്കുകയും അവര്‍ക്ക് യൂനിഫോം വിതരണം ചെയ്ത് എല്ലാ അവധി ദിവസങ്ങളിലും ഇവര്‍ വാര്‍ഡിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് MCF ല്‍ എത്തിക്കുന്നത് വലിയ ശ്രദ്ധപിടിച്ചു പറ്റിയ പ്രവര്‍ത്തനമാണ്.ഈ ശുചിത്വ സേനയെ കൂടി ചേര്‍ത്ത് ഇന്ന് ഫോട്ടോ ഷൂട്ടും നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178680/garbage-free-new-kerala-cleanliness-proclamation)