---
title: "ആര്‍വൈഎഫ് കേരള സൈക്കിള്‍ റൈഡിന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി"
english_title: "The RYF Kerala Cycle Ride was welcomed at Koyilandi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178645/the-ryf-kerala-cycle-ride-was-welcomed-at-koyilandi"
published_at: "2024-01-22T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae284171065_ATTACH_NEWS.jpg"
keywords: []
---

# ആര്‍വൈഎഫ് കേരള സൈക്കിള്‍ റൈഡിന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി

> **Lead Summary:**  കൊയിലാണ്ടി: തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി ശ്രമിച്ചപ്പോള്‍ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിലെത്തിച്ച ആര്‍എസ്പിയുടെ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയാണ് ആര്‍വൈഎഫ് സമരങ്ങള്‍ എന്ന് ആര്‍എസ്പി സംസ്ഥാന സമിതിയംഗം സജി ഡിആനന്ദ് പറഞ്ഞു.

## Article Content

 കൊയിലാണ്ടി: തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി ശ്രമിച്ചപ്പോള്‍ ഇതിനെതിരെ നടത്തിയ സമരത്തെ ലക്ഷ്യത്തിലെത്തിച്ച ആര്‍എസ്പിയുടെ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയാണ് ആര്‍വൈഎഫ് സമരങ്ങള്‍ എന്ന് ആര്‍എസ്പി സംസ്ഥാന സമിതിയംഗം സജി ഡിആനന്ദ് പറഞ്ഞു.

ആര്‍വൈഎഫ് കേരള സൈക്കിള്‍ റൈഡിന് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വേച്ഛാധിപതിയായ പിണറായിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തു. ഇവിടെ ഭരണം നടക്കുന്നില്ല. ക്ഷേമ പെന്‍ഷന്‍ നടക്കുന്നില്ല. ഈ സാഹചര്യത്തിലും നാടിനെ കൊള്ളയടിക്കുകയാണ് പിണറായിയും കൂട്ടരുമെന്ന് സജി ഡി ആനന്ദ് പറഞ്ഞു.

കരിമണല്‍ മുതലാളിയുടെ കൈയില്‍ നിന്ന് പണം വാങ്ങിയ മകളെ രക്ഷിക്കാന്‍ വേണ്ടി പിണറായി വിജയന്‍ സിപിഎമ്മിനെ മോദിക്കു മുന്നില്‍ അടിയറവ് വച്ചു. ഇതോടെ സിപിഎം ഇന്നലെകളില്‍ പറഞ്ഞ ആദര്‍ശങ്ങളെ ബലി കഴിപ്പിച്ചു. ഇതു ജനാധിപത്യബോധമുള്ളവര്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിത്സണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്. സനല്‍ കുമാര്‍, ജാഥാ ക്യാപ്റ്റന്‍മാരായ ഉല്ലാസ് കോവൂര്‍, അഡ്വ. വിഷ്ണു മോഹന്‍, ഇ.കെ.എം. റഫീഖ്, അരുണ്‍മണമല്‍, തന്‍ഹീര്‍ കൊല്ലം, ബാബു മുചുകുന്നു, ടി.കെ. അബ്ദുള്ളകോയ, ബാബു പാലാഴി, ഗോവിന്ദന്‍ പാരിപ്പറ്റ, കെ.എം. മുജീബ് റഹ്‌മാന്‍, ഷിബു കോരാണി, പുലത്തറ നൗഷാദ്, കുളക്കട പ്രസന്നന്‍, ശ്യാം പള്ളിശ്ശേരിക്കല്‍, കാട്ടൂര്‍ കൃഷ്ണകുമാര്‍, സുനി മഞ്ഞമല, ഷെമീന ഷംസുദ്ദീന്‍, ദീപാ മണി , തുടങ്ങിയ പ്രസംഗിച്ചു. അക്ഷയ് പൂക്കാട് സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178645/the-ryf-kerala-cycle-ride-was-welcomed-at-koyilandi)