---
title: " മനുഷ്യചങ്ങല"
english_title: "human chain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178338/human-chain"
published_at: "2024-01-20T23:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acedb805159_attach_manu.jpg"
keywords: []
---

#  മനുഷ്യചങ്ങല

> **Lead Summary:** കൊയിലാണ്ടി: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

## Article Content

കൊയിലാണ്ടി: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളിലും മനുഷ്യമതിലായി മാറിയിരുന്നു.ചെങ്ങോട്ടുകാവ് മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ പുതിയ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മനുഷ്യച്ചങ്ങലക്ക് പുതിയ കാഴ്ച നല്‍കി.പ്രതിജ്ഞക്കും പൊതുയോഗത്തിനും ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.

കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്ത് ചുമട്ടുതൊഴിലാളികളും ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരും അവരുടെ യൂനിഫോമില്‍ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. കൊയിലാണ്ടി കോടതിക്ക് മുന്‍പില്‍ വക്കീലന്‍മാര്‍ ഒന്നിച്ച് നിരന്ന് ചങ്ങല തീര്‍ത്തു.മനുഷ്യമതിലില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു .

ബ്ലോക്ക് കേന്ദ്രത്തില്‍ നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യു.എം മിഥുന്‍ ലാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ്, കെ. ദാസന്‍, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. അനുഷ നന്ദി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ, വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, കെ. ഷിജു, ദിനൂപ് തുടങ്ങിയവര്‍ ബ്ലോക്ക് കേന്ദ്രത്തില്‍ അണിനിരന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ എ.എം. സുഗതന്‍, കെ.കെ. നിര്‍മ്മല, ഷീബ മലയില്‍, സതി കിഴക്കയില്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178338/human-chain)