---
title: "ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് ഉദ്ഘാടനം ചെയ്യപ്പെട്ടു"
english_title: "International Art Fiesta Kappad was inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178221/international-art-fiesta-kappad-was-inaugurated"
published_at: "2024-01-20T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab8289bd713_ATTACH_NEWS.jpg"
keywords: []
---

# ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് ഉദ്ഘാടനം ചെയ്യപ്പെട്ടു

> **Lead Summary:** കൊയിലാണ്ടി: ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് ഉദ്ഘാടനം ചെയ്യപ്പെട്ടു. 2024 ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

കൊയിലാണ്ടി: ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് ഉദ്ഘാടനം ചെയ്യപ്പെട്ടു. 2024 ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ക്യൂറേറ്റര്‍ ഡോ. ലാല്‍ രഞ്ജിത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കവി സത്യചന്ദ്രന്‍ പൊയില്‍കാവ്, അശോകന്‍ കോട്ട്, ബിനേഷ് ചേമഞ്ചേരി, അനില്‍ കാഞ്ഞിലശ്ശേരി, മധു കെ, യു. സന്തോഷ് കുമാര്‍, സുരേഷ് ഉണ്ണി, വത്സന്‍ പല്ലവി, അനില്‍ ചേമഞ്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ആര്‍ടിസ്റ്റ് വി. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

പ്രശസ്ത പാട്ടുകാരന്‍ സി. അശ്വിനിദേവ് ഒരുക്കിയ പാട്ടും വരെയും എന്ന പരിപാടി ജനുവരി 19 വൈകിട്ട് 5 മണിക്ക് നടന്നു. ഒപ്പം മധു ബാലനും ശ്രീകുമാര്‍ മേനോനും ദിലീപും ശാലിനിയും ബാബു മലയിലും ഉണ്ണികൃഷ്ണന്‍ ഇളയിടത്തുമെല്ലാം സംഗീതം പകര്‍ന്നപ്പോള്‍ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി ,ഡോ ലാല്‍ രഞ്ജിത് ചിത്രരചന നിര്‍വ്വഹിച്ചു.

കാപ്പാട് ഒരുക്കുന്ന ഇന്റര്‍ നാഷണല്‍ ആര്‍ട്‌സ് ആര്‍ട്ട് ഫിയസ്റ്റ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. നിരവധി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനങ്ങളില്‍ നിരവധി ചിത്രങ്ങളാണ് വിറ്റുപോകുന്നത് എന്നത് പ്രദര്‍ശനത്തിന്റെ വിജയമാണ്. 2023 ഡിസംബര്‍ 26ന് പ്രമുഖ ചിത്രകാരന്‍ യു. കെ രാഘവന്‍ മാസ്റ്റര്‍ തിരിതെളിയിച്ച തുറന്ന പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധി കാഴ്ചക്കാര്‍ എത്തുന്നു.

2024 ജനുവരി 22 മുതല്‍ നാലാമത്തെ ഷോ ആരംഭിക്കുകയാണ്. അന്തര്‍ദേശീയ ദേശീയ ചിത്രകാരന്മാര്‍ അണിനിരക്കുന്ന ഷോയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുകയാണ്.

പല വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളും ഒന്നിച്ച് കാണാന്‍ പറ്റുക എന്നത് വിരളമായി ലഭിക്കുന്ന ഒരു സാധ്യതയാണ്. റിയലിസ്റ്റിക് കണ്ടമ്പററി സര്‍റിയലിസ്റ്റിക് തുടങ്ങി എല്ലാവിധ ചിത്രകല സങ്കേതങ്ങളുടെയും ചിത്രീകരണങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാം ചിത്രപ്രദര്‍ശനത്തോടൊപ്പം വ്യത്യസ്ത ചിത്രകല ഗ്രൂപ്പുകളുടെ ലൈവ് ഷോകള്‍ ഗ്രൂപ്പ് മീറ്റിങ്ങുകള്‍ മറ്റു പരിപാടികള്‍ എല്ലാം ഈ ഈ സ്ഥലത്ത് ചെയ്യാന്‍ അവസരമുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ ബേബി മണ്ണത്തൂര്‍ ജയ് പി ഈശ്വര്‍ എന്നിവരുടെ ലൈവ് ഷോകള്‍ കാപ്പാട് കടപ്പുറത്ത് നടന്നു. നിരവധി കാഴ്ചക്കാരാണ് ഈ പരിപാടികള്‍ ആസ്വദിച്ചത്.

2024 ജനുവരി 21ന് ഇന്‍ ആര്‍ട്ട് വേള്‍ഡ് എന്ന സംഘടനയുടെ വാര്‍ഷിക മീറ്റിങ്ങും ലൈവ് സ്‌കെച്ച് സൈമണ്‍ ബ്രിട്ടോ ഗാലറിയില്‍ നടക്കുന്നു. പരിപാടി കാലത്ത് 10 മണിക്ക് പ്രശസ്ത ചിത്രകാരന്‍ ശ്രീ മദനന്‍ ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 31 വരെ നീളുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ ചിത്രകാരന്‍ ബി.ടി.കെ. അശോക് നയിക്കുന്ന 'ഡേ വിത്ത് ബി.ടി.കെ. എന്ന പേരില്‍ ആര്‍ട്ട് ക്ലാസ് ഉണ്ടായിരിക്കുന്നതാണ് .

നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറി ലോക പ്രശസ്തിയാര്‍ജിക്കുകയാണന്ന് കോഡിനേറ്റര്‍ മാരായ ടി.യു. മനോജ് ,കെ.വി. സന്തോഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178221/international-art-fiesta-kappad-was-inaugurated)