---
title: "ഭിന്നശേഷി സൗഹൃദത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ "
english_title: "Koilandi Municipal Corporation is an example of disability friendship"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/178182/koilandi-municipal-corporation-is-an-example-of-disability-friendship"
published_at: "2024-01-20T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6b20f3ef9_attach_jpg.jpg"
keywords: []
---

# ഭിന്നശേഷി സൗഹൃദത്തിന് മാതൃകയായി കൊയിലാണ്ടി നഗരസഭ 

> **Lead Summary:** കൊയിലാണ്ടി: ഭിന്നശേഷി സൗഹൃദമാവുന്നതിന് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

## Article Content

കൊയിലാണ്ടി: ഭിന്നശേഷി സൗഹൃദമാവുന്നതിന് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

3 ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ ഉള്‍പ്പടെ പതിനഞ്ചോളം വീല്‍ ചെയറുകള്‍ ഓക്‌സിലറി ക്രചെസുകള്‍, വോക്കിങ് സ്റ്റിക്കുകള്‍ വോക്കെറുകള്‍, പ്രത്യേകതരം കിടക്കകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം വഹിക്കുന്ന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിജു, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, നിജില പറവക്കൊടി, കെ.ഇ.ഇന്ദിര, സി.പ്രജില കൗണ്‍സിലര്‍മാരായ എ.അസീസ്, വത്സരാജ് കേളോത്ത്, കെ.കെ.വൈശാഖ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ സി.സബിത, വീണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/178182/koilandi-municipal-corporation-is-an-example-of-disability-friendship)