---
title: "അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍)  അന്തരിച്ചു"
english_title: "Arikulam grama panchayat former vice president Mattankot M. Ramunnikutty (MR) passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177999/arikulam-grama-panchayat-former-vice-president-mattankot-m-ramunnikutty-mr-passed-away"
published_at: "2024-01-19T15:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa4b7a4c7a1_ATTACH_OBIT.jpg"
keywords: []
---

# അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍)  അന്തരിച്ചു

> **Lead Summary:** അരിക്കുളം :അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍) അന്തരിച്ചു.

## Article Content

അരിക്കുളം :അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍) അന്തരിച്ചു.

സി.പി.ഐ.എം മുന്‍ കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവും കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, കാരയാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ ജാനു അമ്മ. മക്കള്‍: ബിന്ദു (കേരള ബാങ്ക് കൊയിലാണ്ടി), ബീന. മരുമകന്‍: പവിത്രന്‍ (ഉള്ളൂര്‍ക്കടവ് ).

സഹോദരങ്ങള്‍: മാധവി, പരേതരായ അച്യുതന്‍ നായര്‍, ചന്തു നായര്‍, പാര്‍വതി അമ്മ, ചെറിയകുട്ടി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177999/arikulam-grama-panchayat-former-vice-president-mattankot-m-ramunnikutty-mr-passed-away)